പരീക്ഷയ്ക്കായി കണ്ടെയ്മെന്റ് സോണില്‍ പ്രത്യേകസൗകര്യം; മാര്‍ഗനിര്‍ദേശങ്ങൾ ഇങ്ങനെtimely news image

തിരുവനന്തപുരം∙ എസ്എസ്എല്‍സി, ഹയർ സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കണ്ടെയ്മെന്റ് സോണുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ക്രമീകരണം ഒരുക്കും. ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും ഉണ്ടാകും. സ്കൂളുകള്‍ അണുവിമുക്തമാക്കാന്‍ അഗ്നിരക്ഷാ സേനയോട് ആവശ്യപ്പെട്ടു. 2945 പരീക്ഷാ കേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്കാനറുകള്‍ തദ്ദേശസ്ഥാപനങ്ങളില്‍നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും എത്തിക്കാനും തീരുമാനിച്ചു.പതിമൂന്ന് ലക്ഷത്തോളം കുട്ടികളാണ് എസ്എസ്എല്‍സി, ഹയർ സെക്കന്‍ഡറി, വിഎച്ച്എസ്‌സി പരീക്ഷകള്‍ക്കായി എത്തുക. പരീക്ഷ തുടങ്ങുന്ന 26ാം തീയതിക്ക് മുന്‍പ് എല്ലാ സ്കൂളുകളിലും സുരക്ഷിതമായി പരീക്ഷ നടത്താനാകും വിധം ക്രമീകരണങ്ങളേര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. 2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സിക്കുള്ളത്. ഹയര്‍സെക്കന്‍ഡറിക്കു 2032 എണ്ണവും വിഎച്ച്എസ്‌സിക്ക് 389 പരീക്ഷ കേന്ദ്രങ്ങളുമുണ്ട്. ആവശ്യമെങ്കില്‍ അധിക കേന്ദ്രങ്ങള്‍ അനുവദിക്കാനാണ് തൂരുമാനം. കണ്ടെയ്മെന്റ് സോണുകളില്‍നിന്ന് എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക കേന്ദ്രങ്ങളോ ക്ലാസ് മുറികളോ നല്‍കും. പരീക്ഷയ്ക്കെത്താനാവാതെ വരുന്നവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷയും എഴുതാം. എല്ലാ സ്കൂളുകളിലും തെര്‍മൽ സ്കാനർ ഉണ്ടാകും. അഞ്ഞൂറിലധികം കുട്ടികളുള്ള സ്കൂളുകളില്‍ രണ്ട് തെര്‍മൽ സ്കാനർ വേണ്ടിവരും. തദ്ദേശസ്ഥാപനങ്ങളില്‍നിന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍നിന്നും ഇവയെത്തിക്കും. പരിശോധനാചുമതല ആശാവര്‍ക്കര്‍മാര്‍ക്കാണ്. സാനിറ്റൈസര്‍, മാസ്ക് എന്നിവ വാങ്ങേണ്ടത് അതാത‌ു സ്കൂളുകളാണ്. ക്ലാസുമുറികള്‍ അണുവിമുക്തമാക്കാന്‍ അഗ്നിരക്ഷാ സേനയുടെ സേവനം തേടാം. സ്കൂളുകളിൽ ശുചീകരണത്തിന് രണ്ടു പേരേ പ്രത്യേകം നിയോഗിക്കണം. ഒരു സ്കൂളിന് അധികം ബസുകൾ ആവശ്യമെങ്കിൽ സമീപമുള്ള സ്കൂളുകളിലെ ബസുകൾ ഉപയോഗിക്കാം. 26–ാം തീയതി മുതല്‍ അതീവ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്താനാണ് വിദ്യാഭ്യാസ വകുപ്പിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.Kerala

Gulf


National

International