കുടിയേറ്റ നിയമത്തില്‍ നിരവധി ഇളവുകളുമായി ബ്രിട്ടന്‍timely news image

ലണ്ടന്‍: കൊറോണവൈറസ് ബാധയെത്തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ ബ്രിട്ടനിലെ കുടിയേറ്റ നിയമത്തില്‍ വലിയ തോതിലുള്ള ഇളവുകള്‍. സ്റ്റുഡന്‍റ് വിസയില്‍ രാജ്യത്തെത്തിയവര്‍ക്ക് ജോലി ചെയ്യുന്നതിന് അനുവദിച്ചിരുന്ന സമയ പരിധി എടുത്തു കളഞ്ഞതാണ് വിദേശ വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറ്റവും ഗുണപരമായ മാറ്റം. പുതിയതായി ജോലിക്കു ചേര്‍ന്ന നഴ്‌സുമാര്‍ക്ക് ഒ എസ് സി ഇ പരീക്ഷയെഴുതാന്‍ ഡിസംബര്‍ 31 വരെ സാവകാശവും നല്‍കി. ടയര്‍-2 വിസയില്‍ വന്നവര്‍ക്ക് എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും എടുത്തു കളഞ്ഞിട്ടുണ്ട്. ഏത് ഇനത്തില്‍പ്പെട്ട വിസയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഡിസംബര്‍ വരെ നീട്ടാന്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഹ്രസ്വകാല വിസയുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.Kerala

Gulf


National

International