ഒരു തവണ വാങ്ങിയാൽ നാല് ദിവസം കാത്തിരിക്കണം; മദ്യവിൽപ്പനയ്ക്കുള്ള മാർഗരേഖ പുറത്തിറങ്ങിtimely news image

തിരുവനന്തപുരം: മദ്യ വിതരണത്തിനുള്ള മാർഗരേഖ പുറത്തിറക്കി ബെവ്കോ. ടോക്കൺ ലഭിക്കുന്നവർക്ക് മാത്രമേ മദ്യം നൽകുകയുള്ളു. ഒരുതവണ മദ്യം വാങ്ങിയാൽ നാലു ദിവസം കഴിഞ്ഞേ വീണ്ടും വാങ്ങാൻ സാധിക്കുള്ളു. ടോക്കൺ എടുക്കുന്ന വ്യക്തിയുടെ ടോക്കൺ ലൈസൻസിയുടെ മൊബൈൽ ആപ്പിലെ ക്യൂ ആർ കോഡുമായി പരിശോധിക്കും. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിൽ വന്നാൽ ഇവർക്കെതിരെ നടപടി സ്വീകരിക്കും. ഔട്ട്‌ലെറ്റുകളിൽ തെർമൽ സ്ക്രീനിങ് മെഷീനുകൾ സ്ഥാപിക്കും. ഒരേസമയം അഞ്ചു പേർക്ക് മാത്രമേ കൗണ്ടറിന് സമീപം പ്രവേശിക്കാൻ അനുവാദമുള്ളു. അതേസമയം, മദ്യ വിൽപ്പനയ്ക്ക് വെർച്വൽ ക്യൂ ഒരുക്കുന്നതിനായുള്ള ബെവ് ക്യൂ ആപ് ഗൂഗിൾ പ്ലേ സ്റ്റോറിന്‍റെ അനുമതിയ്ക്കായി സമർപ്പിച്ചു. ആപ് എന്ന് ലഭ്യമാകും എന്ന് വ്യക്തമാക്കിയിട്ടില്ല. മദ്യ വിൽപ്പന രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചു വരെയായിരിക്കുമെന്നും മാർഗരേഖയിൽ പറ‍യുന്നു. Kerala

Gulf


National

International