ദോഹയിൽ ഇന്നലെ അഞ്ഞൂറോളം പള്ളികൾ തുറന്നുtimely news image

ദോഹ: ലോക്ഡൗൺ പിൻവലിക്കുന്നതിന്‍റെ ആദ്യഘട്ടമായ ജൂണ്‍ 15ന് രാജ്യത്തെ അഞ്ഞൂറോളം പള്ളികള്‍ പ്രാര്‍ഥനക്കായി തുറന്നുകൊടുത്തു. ഔഖാഫ് ഇസ്‌ലാമികകാര്യ മന്ത്രാലയം പ്രത്യേകം അനുമതി നല്‍കിയ പള്ളികള്‍ മാത്രമാണ് പ്രാര്‍ഥനക്കായി തുറന്നുകൊടുത്തത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പള്ളികള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടിയപ്പോള്‍ ബാങ്കിനിടയില്‍ ‘സ്വല്ലൂ ഫീ ബുയൂതികും’ (നിങ്ങളുടെ വീടുകളില്‍ നിന്ന് നമസ്‌കരിക്കുക) എന്ന വാചകം ചേര്‍ത്തായിരുന്നു മുഅദ്ദിനുകള്‍ പ്രാര്‍ഥനക്ക് ആഹ്വാനം ചെയ്തിരുന്നത്. എന്നാല്‍ ഇനി സ്വല്ലൂ ഫീ ബുയൂതികും എന്ന വാചകമില്ലാതെയായിരിക്കും പള്ളികളില്‍ നിന്ന് മുഅദ്ദിനുകള്‍ ബാങ്ക് വിളിക്കുകയെന്ന് ഔഖാഫ് മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇന്നലെ പ്രഭാത നമസ്‌കാരത്തോടെ പള്ളികളില്‍ വിശ്വാസികള്‍ എത്തിത്തുടങ്ങി. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറന്നിരിക്കുന്നത്. പള്ളികളിലെത്തുന്ന വിശ്വാസികള്‍ നിയന്ത്രണങ്ങളും സുരക്ഷാ മുന്‍കരുതലുകളും പാലിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. അതേസമയം, പ്രായമായവരും മാറാരോഗമുള്ളവരും അവരുടെയും മറ്റുള്ളവരുടെയും ആരോഗ്യസുരക്ഷ കണക്കിലെടുത്ത് വീടുകളില്‍ പ്രാര്‍ഥന നിര്‍വഹിക്കാനാണ് മന്ത്രാലയത്തിന്‍റെ നിര്‍ദേശം.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ