ചട്ട ലംഘനം: അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നാഡയുടെ നോട്ടീസ്

മുംബൈ: ലോക്ഡൗണിനിടെ ചട്ടലംഘനം നടത്തിയതിനെത്തുടര്‍ന്ന് അഞ്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ (നാഡ) നോട്ടീസ്. ഇന്ത്യന്‍ പുരുഷ ടീം താരങ്ങളായ രവീന്ദ്ര ജഡേജ, ചേതേശ്വര്‍ പുജാര, കെ.എല്‍. രാഹുല്‍ വനിതാ താരങ്ങളായ സ്മൃതി മന്ദാന, ദീപ്തി ശര്‍മ എന്നിവര്‍ക്കാണ് നാഡ നോട്ടീസയച്ചത്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ലോക്ഡൗണില്‍ കുടുങ്ങിയ താരങ്ങള്‍ കഴിഞ്ഞ മൂന്നുമാസം എവിടെയായിരുന്നുവെന്നത് സംബന്ധിച്ച് ചട്ടപ്രകാരം നല്‍കേണ്ട വിശദീകരണം നാഡയ്ക്ക് നല്‍കാത്തതിനെത്തുടര്‍ന്നാണ് നടപടി. എന്നാല്‍ ഇത് താരങ്ങളുടെ പിഴവല്ലെന്നും സാങ്കേതിക തകരാറാണെന്നും ബിസിസി ഐ വൃത്തങ്ങള്‍ അറിയിച്ചതായി നാഡ ഡയറക്റ്റര്‍ ജനറല്‍ നവീന്‍ ആഗര്‍വാള്‍ വ്യക്തമാക്കി. നാഷണല്‍ രജിസ്ട്രേഡ് ടെസ്റ്റിങ് പൂളില്‍ (എന്ആര്ടിപി) ഇന്ത്യയിലെ 110 കായിക താരങ്ങള്‍ ഉള്‍പ്പെടും. ഈ അഞ്ച് പേരും ഈ ഗ്രൂപ്പില്‍ പെടുന്നവരാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴും താരങ്ങള്‍ എവിടെയായിരുന്നുവെന്നത് സംബന്ധിച്ച വിശദീകരണം ഔദ്യോഗികമായ നാഡയ്ക്ക് കൈമാറേണ്ടതുണ്ട്. ഇങ്ങനെ ചെയ്യാതിരിക്കുന്നത് ഉത്തേജക വിരുദ്ധ നിയമത്തിന്റെ ലംഘനമാണ്. ഇതുപ്രകാരം നാഡ അയക്കുന്ന നോട്ടീസിന് വ്യക്തമായ ഉത്തരം നല്കുന്നതില് താരങ്ങള്‍ പരാജയപ്പെട്ടാല്‍ നാല് വര്‍ഷം വിലക്കുള്‍പ്പെടെ നേരിടേണ്ടി വരും. ആൻഡി ഡോപിങ് അഡ്മിനിസ്ട്രേഷന് ആൻഡ് മാനെജ്മെന്റ് സിസ്റ്റം(എഡിഎഎംഎസ്) പ്രകാരം താരങ്ങള്‍ക്ക് നേരിട്ടോ സംഘടന വഴിയോ ഇത്തരം വിവരങ്ങള്‍ കൈമാറാം. ക്രിക്കറ്റില്‍ പൊതുവേ ബിസിസിഐയാണ് നാഡയ്ക്ക് റിപ്പോര്‍ട്ട് നല്‍കാറ്. എന്നാല്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ലോകത്തിലാകെ ബാധിച്ച പ്രയാസങ്ങള്‍ ബിസിസി ഐക്കും നേരിടേണ്ടിവന്നു. തുടര്‍ന്നുണ്ടായ സാങ്കേതിക തടസങ്ങള്‍ മൂലം റിപ്പോര്‍ട്ട് നാഡയില്‍ സമര്‍പ്പിച്ചില്ല. ഇതാണ് ഇപ്പോള്‍ താരങ്ങള്‍ക്ക് വിനയായിരിക്കുന്നത്. അതേ സമയം താരങ്ങള്‍ക്കെതിരേ നടപടി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. ബിസിസിഐ നല്കി വിശദീകരണം തൃപ്തികരമാണെന്ന നിലപാടിലാണ് നാഡയുള്ളത്.
Kerala
-
‘ഈ’ ചേക്കുട്ടി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല’; മാധ്യമ
കൊച്ചി: മാധ്യമ പ്രവര്ത്തകന് എന്‍ പി ചേക്കുട്ടിയെന്ന് കരുതി പേജുമാറി തെറിവിളിച്ച് ഇടത് അനുകൂല പേജുകള്‍. അതിജീവനത്തിന്റെ പ്രതീകമായ ചേക്കുട്ടി
Gulf
-
പ്രവേശന വിലക്ക് നീട്ടി കുവൈത്ത്
കുവൈത്ത്: വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് നീട്ടി കുവൈത്ത്. ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം വ്യോമയാന
National
-
പ്രതിദിന മരണനിരക്ക് 2000ന് മുകളിലേക്ക് ഉയരാന്‍ സാധ്യത; ജൂണ്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം അടുത്ത രണ്ട് മാസത്തോടെ ശക്തപ്പെടുമെന്ന് ഇന്ത്യാ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ ലാന്‍സെറ്റ് കോവിഡ് കമ്മീഷന്
International
-
ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022 കാലത്തെ സമിതി രൂപീകരിച്ചു.
അമേരിക്ക : ഫോമാ സ്ഥാപകാംഗവും, ഫോമാ ദേശീയ സമിതി അംഗവുമായ, സീനിയര്‍ നേതാവ് ജോസഫ് ഔസോ കോര്‍ഡിനേറ്റര്‍ ആയി ഫോമാ പാര്‍പ്പിട പദ്ധതിയുടെ 2020-2022