ലഡാഖിലെ ചൈനീസ് സേനയുടെ അതിക്രമത്തിൽ പരുക്കേറ്റത് 76 സൈനികർക്കെന്ന് പുതിയ റിപ്പോർട്ട്timely news image

ന്യൂഡൽഹി: ലഡാഖിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സേനയുടെ അതിക്രമത്തിൽ പരുക്കേറ്റത് 76 സൈനികർക്കെന്ന് സൈനികവൃത്തങ്ങൾ. ആരുടെയും നില ഗുരുതരമല്ല. 18 പേർ ലെയിലെ സൈനികാശുപത്രിയിലാണ്. ഇവർ 15 ദിവസത്തിനുള്ളിൽ ഔദ്യോഗിക ചുമതലകളിലേക്കു തിരികെയെത്തും. 58 പേർ മറ്റ് ആശുപത്രികളിലാണ്. ഇവർക്കു നിസാരമായ പരുക്കുകളേയുള്ളൂ.ഒരാഴ്ചയ്ക്കുള്ള ഡ്യൂട്ടിയിൽ പ്രവേശിക്കുമെന്ന് സൈനികവൃത്തങ്ങൾ. തിങ്കളാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിൽ കേണൽ സന്തോഷ് ബാബു ഉൾപ്പെടെ 20 സൈനികരാണു വീരമൃത്യു വരിച്ചത്.  ഗാൽവൻ താഴ്‌വരയിൽ ഏകപക്ഷീയമായി നിയന്ത്രണ രേഖ മാറ്റാനുള്ള ചൈനീസ് സേനയുടെ ശ്രമം തടഞ്ഞപ്പോഴായിരുന്നു ആക്രമണം. മേഖലയിൽ ഇപ്പോഴും സംഘർഷം തുടരുകയാണ്.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ