ഈഫല്‍ ടവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നുtimely news image

പാരിസ്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ലോക പ്രശസ്തമായ ഈഫല്‍ ടവര്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം വീണ്ടും തുറന്നു. 104 ദിവസങ്ങള്‍ക്ക് ശേഷമാണ് ഈഫല്‍ ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കിയിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഈഫല്‍ ടവര്‍ ഇത്രയും നീണ്ട കാലയളവില്‍ അടച്ചിട്ടിരുന്നത്. ടവര്‍ തുറന്നുവെങ്കിലും 1,063 അടി ഉയരത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ഈഫല്‍ ടവറിലേക്ക് പഴയതു പോലെ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ടവറിന്റെ മുകളിലേക്കുള്ള എലിവേറ്ററുകള്‍ പ്രവര്‍ത്തിക്കില്ല. ടവറിന്റെ ഒന്നും രണ്ടും നിലകളില്‍ മാത്രമേ സന്ദര്‍ശകരെ അനുവദിക്കുകയുള്ളു. അതും വളരെ കുറച്ച് പേരെ വീതം. 11 വയസിന് മുകളിലുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. എല്ലാ ദിവസവും ടവറും പരിസരവും ശുചീകരിക്കും. പതിവ് രീതിയില്‍ നിന്നു വ്യത്യസ്തമായി എല്ലാ രണ്ട് മണിക്കൂര്‍ കൂടുമ്പോഴും ക്ലീനിങ് ടീമുകളും ശുചീകരണം നടത്തും. ഓണ്‍ലൈനായി വേണം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍. കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ഈഫല്‍ ടവര്‍ ഉള്‍പ്പെടെ ഫ്രാന്‍സിലെ ഒട്ടുമിക്ക ചരിത്ര സ്മാരകങ്ങളും മ്യൂസിയങ്ങളും അടഞ്ഞു കിടക്കുകയായിരുന്നു. ഇപ്പോള്‍ വൈറസ് വ്യാപനം നിയന്ത്രണ വിധേയമായതോടെ രാജ്യത്തെ ടൂറിസം മേഖല വീണ്ടും തുറന്നു കൊണ്ടിരിക്കുകയാണ്. പ്രസിദ്ധമായ ലോവ്‌റെ മ്യൂസിയം ജൂലായ് ആറിന് മുന്‍പ് തുറക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ