ദേശീയ വടം വലി മല്‍സരം:സഫ്‌ന സലിമിനും അനിറ്റ ജോണിക്കും സ്വീകരണം നല്‍കിtimely news image

  ഉടുമ്പൂര്‍:ദേശീയ വടം വലി മല്‍സരത്തില്‍ 360 കിലോഗ്രാം വിഭാഗത്തില്‍ മഹാരാഷ്ട്രയെ പരാജയപ്പെടുത്തി കിരീടം നേടിയ കേരള ടീമംഗങ്ങളും ഉടുമ്പൂര്‍ സെന്റ് ജോര്‍ജ് എച്ച്എസിലെ വിദ്യാര്‍ഥിനികളുമായ സഫ്‌ന സലിമിനും അനിറ്റ ജോണിക്കും സ്‌കൂളില്‍ സ്വീകരണം നല്‍കി.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ യോഗത്തില്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ അധ്യക്ഷത വഹിച്ചു.ഉടുമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്  യോഗം ഉദ്ഘാടനം ചെയ്തു.ഇളം ദേശം 'ോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍,പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍.സീതി,വാര്‍ഡ്‌മെംബര്‍ ജോസ കുര്യന്‍,പിടിഎ പ്രസിഡന്റ് മാത്യു ജോ,എംപിടിഎ പ്രസിഡന്റ് ഷിന്‍സി സജി എിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ ജേതാക്കള്‍ക്ക് കാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മേരി ജോസഫ് സ്വാഗതവും റ്റീഷ കുര്യന്‍ നന്ദിയും പറഞ്ഞു.Kerala

Gulf


National

International