കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച മഞ്ജുനാഥിൻ്റെ ചികിൽസ വൈകിയെന്ന് ഡിഎംഒയുടെ റിപ്പോർട്ട്timely news image

കോട്ടയം: കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച പ്രവാസിയായ മഞ്ജുനാഥിൻ്റെ ചികിൽസ വൈകിയെന്ന് ഡിഎംഒയുടെ റിപ്പോർട്ട്. രാവിലെ അവശനിലയിൽ കണ്ടെത്തിയ രോഗിയെ ആശുപത്രിയിൽ എത്തിച്ചത് നാലു മണിയോടെയെന്നും കണ്ടെത്തി. ഡിഎംഒ റിപ്പോർട്ട് ഇന്ന് കലക്റ്റർക്ക് കൈമാറും. കോട്ടയം കാണക്കാരി കുറുമുള്ളൂർ സ്വദേശി മഞ്ജുനാഥാണ് ചികിൽസ വൈകിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 21 ന് ദുബായിൽ നിന്നും നാട്ടിലെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചികിത്സ വൈകിപ്പിച്ചെന്നാരോപിച്ച് മഞ്ജുനാഥിൻ്റെ ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. 2 രോഗികൾ എത്തിയപ്പോഴുണ്ടായ സ്വാഭാവിക താമസമാണുണ്ടായതെന്നായിരുന്നു ആശുപത്രിയുടെ വിശദീകരണം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച മഞ്ജുനാഥിന് കൊവിഡ് നെഗറ്റീവാണെന്ന് ഇന്നലെ ആര്യോഗ്യ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. 6 മണിക്കൂർ ആംബുലൻസിനായി വീട്ടിൽ കാത്തിരിക്കുകയും ആശുപത്രിയിലെത്തി മൂന്നു മണിക്കൂർ ഡോക്റ്ററെ കാത്തിരിക്കുകയും ഒടുവിൽ കൊവിഡ് ഭീതിയില്ലാത്ത ലോകത്തേക്ക് മഞ്ജുനാഥ് യാത്രയായെന്നും സമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ യുവാവിന് ദുർവിധി ഉണ്ടാവില്ലായിരുന്നുKerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ