മുരളീധരനെതിരെ ബിജെപിയില്‍ പടപുറപ്പാട്timely news image

കൊച്ചി: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ബിജെപിയില്‍ രൂക്ഷ വിമര്‍ശനം. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിലാണ് മന്ത്രിയുടെ പ്രവര്‍ത്തനരീതികള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളും തര്‍ക്കങ്ങളും പറഞ്ഞുതീര്‍ക്കാന്‍ ആര്‍എസ്എസ് നിര്‍ദേശപ്രപകാരം വിളിച്ചുചേര്‍ത്ത യോഗത്തിലാണു മുരളീധരനെതിരെ ആരോപണം ഉയന്നത്. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും മുരളീധരനുമായുള്ള തര്‍ക്കം യോഗത്തില്‍ ചര്‍ച്ചയായി. മന്ത്രി കേരളവിരുദ്ധനിലപാട് സ്വീകരിക്കുന്നു എന്ന തോന്നലാണ് സാധാരണ പ്രവര്‍ത്തകര്‍ക്കടക്കം ഉണ്ടാകുന്നതെന്നും മീഡിയാ പ്ബ്‌ളിസിറ്റിക്ക്‌വേണ്ടി ഇങ്ങനെ പെരുമാറരെതുന്നതും സംസാരിച്ചവര്‍ പറഞ്ഞു. ഒ രാജഗോപാലും, അല്‍ഫോണ്‍സ് കണ്ണന്താനവും കേരളത്തിന്‍റെ മന്ത്രിമാര്‍ എന്ന നിലയില്‍  പെരുമാറിയപ്പോള്‍ മുരളീധരന്‍റെ നടപടികള്‍ ബിജെപി കേരളത്തിന് എതിരാണ് എന്ന ധാരണ സൃഷ്ടിക്കുന്നു. ഇത് പാര്‍ട്ടിക്ക് ഗുണം ചെയ്യുന്നതല്ലന്നും ഇവര്‍ പറഞ്ഞു. എന്നാല്‍  കൃഷ്ണദാസ് പക്ഷം ആരോപണങ്ങള്‍ ഉന്നയിച്ചതാണ് വലിയ കാര്യമില്ലന്ന നിലപാടിലാണ് മുരളീധരന്‍ അനുകൂലികള്‍. തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടു ചേര്‍ന്ന യോഗത്തില്‍ വി.മുരളീധനെതിരെയുള്ള വിമര്‍ശനം കല്ലുകടിയായി. ഡിആര്‍ഡിഒ കേസിലെ പ്രതി മുരളീധരന്‍റെ ഓഫീസിലെ നിത്യസന്ദര്‍ശകനാണെന്ന ആരോപണം സജീവ ചര്‍ച്ചാവിഷയമായി. എന്നാല്‍  ഇക്കാര്യത്തില്‍ വി.മുരളീധരന്‍റെ ഓഫീസിനെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യോഗത്തില്‍ സ്വീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളില്‍ കോണ്‍ഗ്രസ് ബന്ധമുള്ളവരും പാര്‍ട്ടി ബന്ധമില്ലാത്തവരും ഉണ്ട്. പാര്‍ട്ടി നേതാക്കള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ മുരളീധരന്‍ ചെയ്യുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന കാര്യങ്ങളാണ് നടക്കുന്നതെന്നുമാണ് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെയടക്കം വിദേശത്തു നിന്നു മടക്കിക്കൊണ്ടുവരുന്നതില്‍ ഇടപെടല്‍ നടത്തിയില്ലെന്നും  ആരോപണം ഉന്നയിച്ചു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ