യാത്രക്കാർ കുറവ്;സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നുtimely news image

  മുട്ടം: കൊവിഡ് കാലത്ത് സർവീസ് പുനരാരംഭിച്ച സ്വകാര്യ ബസുകളിൽ ചിലത് സർവീസ് നിർത്തുന്നു. യാത്രക്കാരുടെ കുറവ് കാരണം സർവീസ് നടത്തുമ്പോഴുള്ള ചെലവിനുള്ള പണം പോലും ബസുകളിൽ നിന്നും കിട്ടുന്നില്ല. ബസ് ചാർജ് വർദ്ധിപ്പിക്കാൻ സർക്കാരിന് ശുപാർശ ലഭിച്ചിട്ടുണ്ടെങ്കിലും തീരുമാനമായില്ല. കൊവിഡ് ഭീതി കാരണം ജനങ്ങൾ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാത്തതും, പുറത്തിറങ്ങു വർ ടൂവീലർ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നതും സ്വകാര്യ ബസുകൾക്ക് തിരിച്ചടിയായി. കൊവിഡ് കാലത്തിന് മുൻപ് ദിവസത്തിൽ 9000 രൂപയോളം കിട്ടിയിരുന്ന ബസുകൾക്ക് ഇപ്പോൾ പരമാവധി കിട്ടുന്നത് 4500 രൂപയാണ്. ഡോർ ചെക്കറെ ഒഴിവാക്കി ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോൾ ബസിൽ ജോലി ചെയ്യുന്നത്.ഇന്ധന ചെലവും, ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ് മിച്ചം ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോൾ .നഷ്ടം സഹിച്ചും ഓടുവാൻ കഴിയാത്ത ബസുകളാണ് സർവീസ് നിർത്തുന്നത്. തൊടുപുഴയിൽ നിന്നും മുട്ടം വഴി കരിങ്കുന്നത്തിന് സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഇന്ന് മുതൽ സർവീസ് നടത്തുന്നതല്ല എന്നറിയിച്ചിട്ടുണ്ട്.പല റൂട്ടുകളിലും നിലവിലുള്ളതിൻ്റെ പകുതി ബസുകളാണ് സർവീസ് നടത്തുന്നത്. ബസുകളുടെ എണ്ണം കുറഞ്ഞിട്ടും പിടിച്ച് നിൽക്കാൻ കഴിയാതെ പല ബസുകളും നിരത്തൊഴിയുകയാണ്.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ