ഇമൊബിലിറ്റി പദ്ധതിയിൽ വൻ അഴിമതി: രമേശ് ചെന്നിത്തലtimely news image

തിരുവനന്തപുരം: കൊവിഡ്  വൈറസ് ബാധയെ തുടർന്ന്  ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ സർക്കാരിന്‍റെ ശ്രദ്ധ മുഴുവൻ അഴിമതിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപ്പാകില്ലെന്ന് ഉറപ്പുള്ള വൻകിട പദ്ധതികളുടെ പേര് പറഞ്ഞ് കൺസൾട്ടൻസിയെ നിയോഗിക്കുകയും അതുവഴി കൊള്ള നടത്തുകയാണ് സർക്കാർ. ഇതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇമൊബിലിറ്റി പദ്ധതി. 4500 കോടി രൂപ മുടക്കി 3000 ഇലക്ട്രിക് ബസുകൾ നിർമിക്കുന്ന പദ്ധതിയാണിത്. ഇതിന്‍റെ വിശദപദ്ധതി തയാറാക്കാനുള്ള കൺസൾട്ടൻസി നൽകിയത് ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ കൂപ്പർ എന്ന കമ്പനിക്കാണ്. ഈ കമ്പനി  കരിമ്പട്ടികയിലുൾപ്പെട്ടതാണ്. സെബി നിരോധിച്ച കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയത് അഴിമതിയാണെന്നും മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ കരാർ, ലണ്ടൻ ആസ്ഥാനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പർ എന്ന കമ്പനിക്ക് നൽകിയതെന്നും ചെന്നിത്തല ആരോപിച്ചു. ഗതാഗത മന്ത്രിക്ക് കരാറിനെപ്പറ്റി വല്ലതും അറിയമോയെന്നും ചെന്നിത്തല ചോദിച്ചുKerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ