ശ്രീനാരായണ സഹോദര ധര്‍മ്മവേദി തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയും വെളളാപ്പിളളിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു



timely news image

    തൊടുപുഴ :കണിച്ചുകുളങ്ങര എസ്.എൻ .ഡി .പി .  യൂണിയന്‍ സെക്രട്ടറി  കെ.കെ. മഹേശന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ വെളളാപ്പിളളി നടേശനെ അറസ്റ്റ് ചെയ്യണമെന്നു  ആവശ്യപ്പെട്ടു കൊണ്ട് ശ്രീനാരായണ സഹോദര ധര്‍മ്മവേദി തൊടുപുഴ യൂണിയന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയും വെളളാപ്പിളളിയുടെ കോലം കത്തിച്ചും പ്രതിഷേധിച്ചു.  സഹോദരധര്‍മ്മവേദി തൊടുപുഴ യൂണിയന്‍കമ്മറ്റിയുടെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വെളളാപ്പിളളിയുടെ നേതൃത്വത്തിലുളള  കേരളത്തിലെ ഈഴവ സമുദായം ഇന്ന്  വന്‍ മാഫിയാസഘത്തിന്റെ പിടിയിലാണെന്നും   യൂണിയന്‍തല നേതാക്കളെയും ഗുരുതുല്ല്യരേയും കൊന്നും  കുരുതികൊടുത്തും സമുദായത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണെന്നും   മാര്‍ച്ച് ഉത്ഘാടനം ചെയ്ത സത്യന്‍ പന്തത്തല പറഞ്ഞു. ഇന്ന്  ഈഴവ സമുദായത്തിന്റെ അവസ്ഥ കാല്‍നൂറ്റാണ്ടായി അഴിമതി നടത്തുന്ന വര്‍ക്ക് വേണ്ടി മാത്രമാണെന്നും  അഴിമതിയും നരഹത്യയും ഒരു വലിയ വ്യവസായമാക്കി മാറ്റിഎന്നും  അദ്ധ്യക്ഷന്‍ പി.എസ് അനില്‍ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ജീവത്യാഗത്തിന് പിന്നിൽ പ്രവര്‍ത്തിച്ച കൊലയാളി നടേശനെ അറസ്റ്റ് ചെയ്ത് ഈ മരണത്തിന് ഉത്തരവാദിയായ മാഫിയാ നടേശന്‍ രാജിവെച്ച് പുറത്ത് പോകുതുന്നത് വരെ ധര്‍മ്മവേദിയുടെ പ്രതിഷേധങ്ങള്‍ തുടരുമെന്നും  യോഗം ആഹ്വാനം ചെയ്തു. യോഗത്തില്‍ ധര്‍മ്മവേദി സംസ്ഥാന വൈസ് പ്രസിഡന്റ് സത്യന്‍ പന്തത്തല, ഇടുക്കി ജില്ലാ സെക്രട്ടറി , റെജി ദിവാകന്‍, തൊടുപുഴ യൂണിയന്‍ പ്രസിഡന്റ് പി.എസ്. അനില്‍, തൊടുപുഴ യൂണിയന്‍ സെക്രട്ടറി  കെ.എം. ഗംഗാധരന്‍, ട്രഷറര്‍ എസ്.ബിനു, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി  അഡ്വ. മിഥുന്‍ സാഗര്‍, മന്‍മഥന്‍, കേശവന്‍, ഉഷാസുധാകരന്‍ എിവര്‍ നേത്യത്ത്വം നല്‍കി. തൊടുപുഴ എസ്.എന്‍.ഡി.പി. യുണിയന്‍ ഓഫീസിനുമുന്‍പില്‍ കോലം കത്തിച്ച് പ്രതിഷേധിച്ചു. 



Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ