പുറത്താക്കിയത് കെ.എം മാണിയുടെ രാഷ്ട്രീയത്തയെന്ന് ജോസ് കെ മാണിtimely news image

കോ​ട്ട​യം: കെ.​എം. മാ​ണി സാ​റി​നെ​യാ​ണ് യു​ഡി​എ​ഫ് പു​റ​ത്താ​ക്കി​യ​തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജോ​സ് കെ. ​മാ​ണി. 38 വ​ർ​ഷ​മാ​യി യു​ഡി​എ​ഫ് സം​ര​ക്ഷി​ച്ചു​പോ​ന്ന കെ.​എം. മാ​ണി​യു​ടെ രാ​ഷ്ട്രീ​യ​ത്തെ​യാ​ണ് യു​ഡി​എ​ഫ് ത​ള്ളി പ​റ​ഞ്ഞ​തെന്നും അദ്ദേഹം പറഞ്ഞു. കോ​ട്ട​യ​ത്തെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥാ​നം രാ​ജി​വ​യ്ക്കാ​ത്ത നി​സാ​ര​മാ​യ കാ​ര​ണ​ത്തി​നാ​ണ് യു​ഡി​എ​ഫ് ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​ത്. ഇ​ത് ഒ​രു സ്ഥാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മ​ല്ല. നീ​തി​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കാ​ൻ ഇ​ല്ലാ​ത്ത ധാ​ര​ണ ഉ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ആ ​ധാ​ര​ണ​യി​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് യു​ഡി​എ​ഫ് പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​വി​ടെ​യാ​ണ് ധാ​ര​ണ. ര​ണ്ട് രാ​ഷ്ട്രീ​യ പ്ര​സ്താ​ന​ങ്ങ​ളോ ഗ്രൂ​പ്പു​ക​ളോ വ​രു​മ്പോ​ൾ അ​വ​ർ ഒ​ന്നി​ച്ചു​നി​ന്ന് തീ​രു​മാ​നി​ക്കു​ന്ന​താ​ണ് ധാ​ര​ണ. അ​തോ ഒ​രു ഗ്രൂ​പ്പി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​രം അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​താ​ണോ ധാ​ര​ണ​യെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ പാ​ർ​ട്ടി​യു​ടെ സ്റ്റീ​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗം ചേ​രു​ന്നു​ണ്ട്. ഇ​തി​നു​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യു​ള്ളു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ത്മാ​ഭി​മാ​ന​ത്തി​ന്‍റെ പ്ര​ശ്ന​മാ​ണ് ഇ​ത്. അ​ത് ആ​രു​ടെ​യും മു​ന്നി​ൽ അ​ടി​യ​റവ​യ്ക്കി​ല്ല. ഇ​ത് നീ​തി​യു​ടെ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം അ​റി​ഞ്ഞ​ത്. യു​ഡി​എ​ഫി​ന്‍റെ കെ​ട്ടു​റ​പ്പി​നു​വേ​ണ്ടി​യാ​ണ് ത​ങ്ങ​ൾ ശ്ര​മി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞി​രു​ന്നു. താ​ൻ പ​രാ​തി​പ്പെ​ട്ടി​ട്ട് യു​ഡി​എ​ഫ് ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. ത​ത്പ​ര​ക​ക്ഷി​ക​ൾ​ക്ക് മാ​ത്രം നീ​തി​യെ​ന്ന​ത് അ​നീ​തി​യാ​ണ്. ത​ങ്ങ​ളെ പു​റ​ത്താ​ക്കു​മെ​ന്ന് പ​റ​യാ​ൻ പി​ജെ​യ്ക്ക് ആ​ര് അ​ധി​കാ​രം കൊ​ടു​ത്തു​വെ​ന്നും ഇ​ത് രാ​ഷ്ട്രീ​യ നീ​തി ആ​ണോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജ​ന​ങ്ങ​ളാ​ണ് ത​ങ്ങ​ളു​ടെ മു​ന്നി​ലു​ള്ള സാ​ധ്യ​ത​യെ​ന്നും ജോ​സ് കെ ​മാ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ