ആത്മഹത്യ ചെയ്തയാൾക്ക് കൊവിഡ്: ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽtimely news image

കോഴിക്കോട്: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോഴിക്കോട് വെള്ളയിൽ പൊലീസ് സ്റ്റേഷനിലെ ഏഴ് പൊലീസുകാർ നിരീക്ഷണത്തിൽ പോയി. മൃതദേഹം ഇൻക്വസ്റ്റ് നടത്തിയ സിഐ അടക്കമുള്ള ഏഴ് പേരാണ് നിരീക്ഷണത്തിൽ പോയത്. 27 ന് ഉച്ചയ്ക്കായിരുന്നു വെള്ളയിൽ കുന്നുമ്മലിൽ കൃഷ്ണൻ (68) എന്നയാൾ കുടുംബപ്രശ്നത്തെ തുടർന്ന് തൂങ്ങി മരിച്ചത്. പിടി ഉഷ റോഡിലെ ഒരു ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. എന്നാൽ എവിടെ നിന്നാണ് മരിച്ചയാൾക്ക് കൊവിഡ് പിടിപെട്ടത് എന്ന് വ്യക്തമല്ല. ഇയാൾ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയിൽ നിന്നും മറ്റും ചിലർ എത്തിയിട്ടുണ്ടായിരുന്നു. ഇയാളുടെ മൃതദേഹം കാണാൻ പോയ നാട്ടുകാരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ