താജ് ഹോട്ടലിനു ലഷ്കർ ഭീഷണിtimely news image

മുംബൈ: നഗരത്തിന്‍റെ അഭിമാനസ്തംഭമായ താജ് ഹോട്ടലിനും താജ് ലാൻഡ് എൻഡ് ഹോട്ടലിനും ലഷ്കർ ഇ തൊയ്ബ ഭീഷണി. പാക് ഭീകര സംഘടന ലഷ്കർ ഇ തൊയ്ബയിൽ അംഗമെന്നു സ്വയം പരിചയപ്പെടുത്തിയ ആൾ തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ഹോട്ടലിലേക്കു ഫോൺ ചെയ്ത് ഇരുഹോട്ടലുകളും ആക്രമിക്കുമെന്നു ഭീഷണി മുഴക്കുകയായിരുന്നു. ഇതേത്തുടർന്ന് രണ്ടിടത്തും സുരക്ഷ കർശനമാക്കി. ഇവിടേക്കുള്ള മുഴുവൻ റോഡുകളും അടച്ചു. 2008ലെ ആക്രമണത്തിന്‍റെ വേദികളിലൊന്നായ താജ് മഹൽ പാലസിലേക്കായിരുന്നു പാക്കിസ്ഥാനി ഫോൺനമ്പരിൽ നിന്ന് ആദ്യം സന്ദേശമെത്തിയത്. അധികം വൈകാതെ ഇ‍യാൾ തന്നെ ബാന്ദ്രയിലെ താജ് ലാൻഡ് പാലസിലേക്കും ഭീഷണിമുഴക്കി. കറാച്ചിയിലെ പാക് സ്റ്റോക്ക് എക്സ്ചേഞ്ച് ആക്രമിക്കപ്പെട്ട ദിവസം തന്നെയാണ് മുംബൈയിലേക്ക് ലഷ്കർ ഭീഷണിയെത്തിയത്.Kerala

Gulf


National

International

  • 13 രാജ്യങ്ങളെ വിലക്കി ഇറ്റലി


    റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ