13 രാജ്യങ്ങളെ വിലക്കി ഇറ്റലിtimely news image

റോം: കൊവിഡ് നിയന്ത്രണാതീതമായി  വർധിക്കുന്ന സാഹചര്യത്തിൽ 13 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ഇറ്റലിയിൽ വിലക്കേർപ്പെടുത്തി. ഇറ്റലിയിലെ ആരോഗ്യ മന്ത്രാലയം തയ്യാറാക്കിയ 13 രാജ്യങ്ങളുടെ പട്ടികയിൽ  ബ്രസീൽ, ബോസ്‌നിയ, അർമേനിയ, ബഹ്‌റൈൻ, ബംഗ്ലാദേശ്,ഹെർസഗോവിന, ചിലി, കുവൈത്ത്, നോർത്ത് മാസിഡോണിയ, പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്, മോൾഡോവ, ഒമാൻ, പനാമ, എന്നിവ ഉൾപ്പെടുന്നു. നിലവിൽ രാജ്യത്ത് കഴിയുന്നവർക്കും യാത്രാ നിരോധനം ബാധിക്കുമെന്ന് ആരോഗ്യമന്ത്രി റോബർട്ടോ സ്‌പെറൻസ പറഞ്ഞു. കൊവിഡ് ഉയർന്ന ഈ 13 രാജ്യങ്ങളിലേക്ക് നേരിട്ടും അല്ലാതെയുമുള്ള എല്ലാ വിമാനങ്ങലും ഇറ്റലി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.Kerala

Gulf


National

International