പൊലീസിനും കരുതൽ: ഇനി മുതൽ കൊവിഡ് ഡ്യൂട്ടിക്ക് രണ്ട് ഷിഫ്റ്റ്timely news image

തിരുവനന്തപുരം: പൊലീസുകാരുടെ ജോലിഭാരം കുറയ്ക്കാൻ കരുതലുമായി സംസ്ഥാന സർക്കാർ. പൊലീസുകാർക്ക് ദിവസം രണ്ട് ഷിഫ്റ്റ് നടപ്പാക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പലയിടങ്ങളിലും മണിക്കൂറുകളോളം പൊലീസുകാർ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് യഥാസമയം ജോലിക്കെത്താൻ കഴിയാതെ വരുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ ദിവസം രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. പൊലീസുകാർക്ക് കുടിവെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനും നിർദേശമുണ്ട്. പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് ദിവസേന പൊലീസ് മേധാവിക്ക് നൽകണം. പൊലീസ് സ്റ്റേറ്റ് വെൽഫെയർ ഓഫിസറും എഡിജിപിയുമായ കെ.പദ്മകുമാർ എല്ലാ ജില്ലകളും സന്ദർശിച്ച് പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. Kerala

Gulf


National

International