ദുബായിൽ ബസ് അപകടം: രണ്ട് മരണം, 12 പേർക്ക് പരുക്ക്timely news image

ദുബായ്: ഷെ‍യ്ഖ് സായിദ് റോഡിലെ ബസപകടത്തിൽ രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരുക്കേറ്റു. ജബൽ അലിയിലേക്കുള്ള റോഡിൽ അൽ മനാറ ബ്രിഡ്ജിന് സമീപമായിരുന്നു സംഭവം. ഇന്ന് രാവിലെ 8.30 ഓടെയാണ് ബസ് റോഡിലെ ഡിവൈഡറിൽ ഇടിച്ചത്. തുടർന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം മറിയുകയും ചെയ്തു. എന്നാൽ അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഡിവൈഡറിൽ ഇടിക്കുന്നതിന് മുൻപ് ഡ്രൈവർ പെട്ടെന്ന് തിരിക്കാൻ ശ്രമിച്ചതാണ് വാഹനം മറിയാനും തീപിടിക്കാനും കാരണമായെതെന്നാണ് പ്രാഥമിക നിഗമനം. Kerala

Gulf


National

International