സ്റ്റോക്സ് നമ്പര്‍ വണ്‍

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍പ്പന്‍ ജയം നേടിക്കൊടുത്തതിനു പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് റാങ്കിങില്‍ നമ്പര്‍ വണ്‍ സ്ഥാനത്തെത്തി. ഐസിസിയുടെ ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരുടെ പുതിയ റാങ്കിങിലാണ് സ്റ്റോക്സ് തലപ്പത്തെത്തിയത്. നേരത്തേ ഒന്നാതമായിരുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ക്യാപ്റ്റന്‍ കൂടിയായ ജാസണ്‍ ഹോള്‍ഡറിനെ സ്റ്റോക്സ് പിന്തള്ളുകയായിരുന്നു. മുന്‍ നായകനും സൂപ്പര്‍ താരവുമായ ആന്‍ഡ്രു ഫ്ളിന്റോഫിനു ശേഷം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാമതെത്തുന്ന ആദ്യത്തെ ഇംഗ്ലീഷ് താരം കൂടിയാണ് സ്റ്റോക്സ്. 497 റേറ്റിങ് പോയിന്റുമാണ് അദ്ദേഹം നമ്പര്‍ വണ്‍ സ്ഥാനത്തു നില്‍ക്കുന്നത്. രണ്ടാംസ്ഥാനത്തുള്ള ഹോള്‍ഡര്‍ക്കു 459 പോയിന്റാണുള്ളത്. ഇന്ത്യയുടെ രവീന്ദ്ര ജഡേജ, ഓസ്ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, ഇന്ത്യയുടെ തന്നെ ആര് അശ്വിന് എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലുള്ളത്. ഓള്‍റൗണ്ടര്‍മാരുടെ മാത്രമല്ല ടെസ്റ്റിലെ ബാറ്റ്സ്മാന്മാരുടെ റാങ്കിങിലും സ്റ്റോക്സ് നേട്ടമുണ്ടാക്കി. ആറു സ്ഥാനങ്ങളാണ് അദ്ദേഹം ഒറ്റയടിക്കു മുന്നേറിയത്. പുതിയ റാങ്കിങില്‍ സ്റ്റോക്സ് മൂന്നാമതെത്തി. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇന്ത്യന്‍ നായകന് വിരാട് കോലി എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. കോലിയേക്കാള്‍ 59 പോയിന്റ് മാത്രം പിറകിലാണ് സ്റ്റോക്സ്. ഇംഗ്ലണ്ട് 113 റണ്‍സിന്റെ മികച്ച വിജയം കൊയ്ത രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ചായത് സ്റ്റോക്സായിരുന്നു. രണ്ടിന്നിങ്സുകളിലായി 254 റണ്‍സും മൂന്നു വിക്കറ്റുകളും മല്‍സരത്തില്‍ അദ്ദേഹം നേടിയിരുന്നു. ഒന്നാമിന്നിങ്സില്‍ ഇംഗ്ലണ്ട് മൂന്നിന് 81 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിടവെയാണ് അദ്ദേഹം ക്രീസിലെത്തിയത്. 356 പന്തില്‍ 17 ബൗണ്ടറികളും രണ്ടു സിക്സറുമടക്കം 176 റണ്‍സുമായി അദ്ദേഹം ടീമിന്റെ ടോപ്സ്കോററായി. രണ്ടാമിന്നിങ്സില്‍ അതിവേഗം റണ്‍സ് നേടി വിന്‍ഡീസിന് മികച്ച വിജയലക്ഷ്യം നല്‍കുകയെന്ന ലക്ഷ്യത്തോടെ സ്റ്റോക്സിനോട് ഓപ്പണറായി ഇറങ്ങാന്‍ നായകന് ജോ റൂട്ട് ആവശ്യപ്പെടുകയായിരുന്നു. 57 പന്തില്‍ നിന്നും നാലു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം പുറത്താവാതെ 78 റണ്‍സുമായി അദ്ദേഹം തന്റെ റോള്‍ ഭംഗിയാക്കുകയും ചെയ്തു.ടെസ്റ്റ് പരമ്പരയില്‍ ഇപ്പോള്‍ ഇരു ടീമും ഓരോ വിജയം വീതം നേടി. ആദ്യടെസ്റ്റ് വിന്‍ഡീസാണ് വിജയിച്ചത്. രണ്ടാമത്തെ ടെസ്റ്റില്‍ കളിയുടെ ഭൂരിഭാഗവും മഴയപഹരിച്ചിട്ടും ഇംഗ്ലണ്ടിനു ജയം നേടാനായി
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്