കവിത / വിശപ്പ്/ മിനി കാഞ്ഞിരമറ്റംtimely news image

കവിത   വിശപ്പ്                             മിനി കാഞ്ഞിരമറ്റം   കവിത കിനിയും ഹൃദയവുമായ്,- തെരുവിലൊരു നാളലഞ്ഞീടവെ, അന്നു കണ്ടൊരാ കാഴ്ചകളിപ്പൊഴും എന്റെയോര്‍മയില്‍ മെല്ലത്തെളിയുന്നു പട്ടിണിപ്പാവങ്ങള്‍, വൃദ്ധജ•ങ്ങള്‍ ചപ്പുകൂനയില്‍ ചുറ്റിത്തിരിയുന്നു എച്ചിലില്‍ വറ്റുകള്‍ തേടുന്നു... ഒന്നുമെകിട്ടാതെ വേദനയോടവര്‍ ദു:ഖഭാരത്താല്‍ നടന്നു... വിശപ്പിന്‍ നാളങ്ങള്‍ ജ്വലിച്ചീടവെ, കാലുകള്‍ വേച്ചും വിറകൊണ്ടും കരള്‍ വിങ്ങിയും, താഴെ വീഴുന്നു പലരും, ഞാനെന്റെ ഹൃദയത്തിലേക്കൊന്നു- നോക്കീടവെ, വിശപ്പെന്ന സത്യം തിരിച്ചറിഞ്ഞു... ആഹാരമൊക്കെയും നല്കിയപ്പോള്‍, ഏറെ മധുരം കിനിഞ്ഞെന്‍ ഹൃദയത്തില്‍! ആ മിഴികളില്‍ കണ്ടു ഞാനാദ്യമായ്, കാപട്യമില്ലാത്ത സ്‌നേഹത്തിന്നാഴങ്ങള്‍!Kerala

Gulf


National

International