തൊടുപുഴയിൽ ചിലർക്ക് കോവിഡിനെ ഭയമില്ല ;ഇവരുടെ നിർദേശം അധികൃതർ കേൾക്കുന്നത് വിനയാകുമെന്നു സൂചനtimely news image

  തൊടുപുഴ :ഇടുക്കി ജില്ലയിലെ വണ്ണപ്പുറം ഉൾപ്പെടെ ഏതാനും ഗ്രാമപഞ്ചായത്തുകൾ കോവിഡ് ഭീതിയിൽ കഴിയുമ്പോൾ തൊടുപുഴയിൽ  ഏതാനും ആളുകൾ ഈ മഹാമാരിയെ വെല്ലുവിളിക്കുകയാണ് .പച്ചക്കറി മൊത്ത വ്യാപാരികൾ ,ഭരണ കക്ഷിയിലെ  ചുരുക്കം ചില നേതാക്കൾ എന്നിവർ  ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ കാറ്റിൽ പറത്താൻ പോലീസ് സേനയെ ഭീഷണിപ്പെടുത്തിയതായാണ് വിവരം .ആരോഗ്യ വകുപ്പിലെ  ഡോക്ടർമാർ ,ജില്ലാ കളക്ടർ ,റെവന്യൂ  ഉദ്യോഗസ്ഥർ എന്നിവരേക്കാൾ അറിവ് ഉണ്ടെന്നാണ്  തൊടുപുഴയിൽ കിടന്നു രാഷ്ട്രീയം കളിക്കുന്ന  ഈ പൊതുപ്രവർത്തകരുടെ  ഉള്ളിലിരുപ്പ് . കോവിഡ് ഭീഷണിയെ തുടർന്ന് എറണാകുളം ,പെരുമ്പാവൂർ ,ആലുവ പച്ചക്കറി മാർക്കെറ്റുകൾ അടച്ചിട്ടിരിക്കുകയാണ് .മുള്ളരിങ്ങാട് കോവിടിന്റെ  വാഹകൻ  എത്തിയത് എറണാകുളം മാർക്കെറ്റിൽ നിന്നാണ് . പച്ചക്കറി എടുക്കുവാൻ  വാഹനം ഓടിച്ചു എറണാകുളം മാർക്കെറ്റിൽ  എത്തിയപ്പോഴാണ്  ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചതെന്നാണ്  സൂചന . തൊടുപുഴയിൽ  നിയന്ത്രണങ്ങൾ ഇല്ലാതെ വഴിയോരത്തും അല്ലാതെയും  കച്ചവടം നടത്തുന്നത്  കോവിഡ് പടരാൻ കാരണമാകുമെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ കളക്ടർ  ചില നിയന്ത്രണങ്ങൾ  പ്രഖ്യാപിച്ചത് .വഴിയോര കച്ചവടം പൂർണ്ണമായും നിരോധിച്ചു .വ്യാപാരസ്ഥാപനങ്ങൾ  രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയെ  ജൂലൈ 31  വരെ പ്രവർത്തിക്കാവൂ  എന്നും നിർദേശിച്ചു . എന്നാൽ  തൊടുപുഴയിലെ പച്ചക്കറി മൊത്ത വ്യാപാരികളുടെ താല്പര്യം സംരക്ഷിക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവിനെ  തൊടുപുഴയിൽ പോലീസ് അട്ടിമറിച്ചുവെന്നാണ്  ആക്ഷേപം .ചില  ഭരണകക്ഷി  നേതാക്കളുടെ നിർദേശ പ്രകാരം  ഇന്ന് പച്ചക്കറി മൊത്ത വ്യാപാരികളുടെ  യോഗം പോലീസ് വിളിക്കുകയായിരുന്നു .യോഗം എന്ന പേരിൽ  ഇവരെ വിളിച്ചു കൂട്ടിയശേഷം  രാത്രിയിൽ അന്യ ജില്ലകളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നുമുള്ള  ലോറികൾക്ക്  പ്രേവേശനം അനുവദിക്കുകയായിരുന്നു .രാത്രിയിൽ ലോഡ്  ഇറക്കുവാൻ തുടങ്ങി രാവിലെ ഏഴു മണി വരെ നിർബാധം ചരക്കു ലോറികൾക്ക് മാർക്കെറ്റിൽ പ്രേവേശിക്കാമത്രേ .രാവിലെ ഏഴു മണി മുതൽ ഒൻപതു മാണി വരെ  വിശ്രമം .തുടർന്ന് ഒൻപതു മണി മുതൽ പതിവ്  പ്രവർത്തനം . അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ  ഡ്രൈവർമാർ കോവിഡ് വാഹകർ ആകുമെന്ന ആശങ്ക നില നിൽക്കുമ്പോൾ  ചിലരുടെ താല്പര്യം സംരക്ഷിക്കാൻ   നിയന്ത്രങ്ങളിൽ ഇളവ് വരുത്തിയ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട് .ജില്ലാ കളക്ടറാണോ തൊടുപുഴ ഡി .വൈ .എസ്.പി യാണോ  കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന  ചോദ്യവും ഉയർന്നിട്ടുണ്ട് .രാഷ്ട്രീയ നേതാക്കൾക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ തങ്ങളെ വേണ്ട വിധം കാണുന്ന കച്ചവടക്കാരുടെ  സാമ്പത്തിക ഉന്നമനമാണ് ലക്ഷ്യമിടുന്നത് .കോൺഗ്രസ് നേതാക്കളെ മരണ വ്യാപാരികൾ എന്ന് ആക്ഷേപിച്ചവരാണ് ഇപ്പോൾ തൊടുപുഴയിൽ  കോവിഡിന്റെ മൊത്ത കച്ചവടക്കാർ ആകുവാൻ പോകുന്നത് .എറണാകുളത്തും  പെരുമ്പാവൂരും ആലുവയിലും പാചകക്കരി മാർക്കെറ്റുകൾ  അടച്ച സാഹചര്യത്തിൽ തൊടുപുഴയിൽ കൂടുതൽ ലോഡുകൾ  കൊണ്ട് വന്നു അവിടേയ്ക്കു ചില്ലറ വ്യാപാരം നടത്തുവാനുള്ള നീക്കം തൊടുപുഴയെ  കോവിഡ് ഭീതിയിലേയ്ക്ക് തള്ളി വിടുന്ന സ്ഥിതിയാണ് .തൊടുപുഴ നഗരസഭ ,സ്ഥലം എം .എൽ .എ  എന്നിവർ അറിയാതെ  രണ്ടോ മൂന്നോ നേതാക്കൾ ചേർന്ന്  തൊടുപുഴയിൽ  നിയമം അട്ടിമറിക്കുന്ന സ്ഥിതിയാണ് .Kerala

Gulf


National

International