ഐ​പി​എ​ല്‍: ടീ​മു​ക​ള്‍ ഒ​രു​ങ്ങു​ന്നു



timely news image

കൊ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 13ാം സീ​സ​ണി​നെ വ​ര​വേ​ല്‍ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ക്രി​ക്ക​റ്റ് പ്രേ​മി​ക​ള്‍. തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ ടീ​മു​ക​ള്‍ ഒ​രു​ക്ക​ത്തി​ലാ​ണ്. മി​ക്ക ടീ​മു​ക​ളും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് ലോ​കം മു​ഴു​വ​ന്‍ ആ​ശ​ങ്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ര്‍ക്ക് സ​ന്തോ​ഷം ന​ല്‍കി സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ന​വം​ബ​ര്‍ 8വ​രെ യു​എ​ഇ​യി​ല്‍ ഐ​പി​എ​ല്‍ ന​ട​ക്കു​ന്ന​ത്.   ഐ​പി​എ​ല്ലി​ന്‍റെ മു​ന്നൊ​രു​ക്ക​ത്തി​നാ​യി എം ​എ​സ് ധോ​ണി​യും ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സും ഓ​ഗ​സ്റ്റ് പ​കു​തി​യോ​ടെ യു​എ​ഇ​യി​ല്‍ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ഗ​ള്‍ഫ് മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച റി​പ്പോ​ര്‍ട്ടു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്. കൊ​റോ​ണ​യെ​ത്തു​ട​ര്‍ന്ന് ക്രി​ക്ക​റ്റി​ല്‍ നീ​ണ്ട ഇ​ട​വേ​ള വ​ന്നി​രു​ന്നു. അ​തി​നാ​ല്‍ താ​ര​ങ്ങ​ളെ പ​ഴ​യ ഫോ​മി​ലേ​ക്കെ​ത്തി​ക്കു​ന്ന​തി​ന് കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​മാ​യ​തി​നാ​ലാ​ണ് ചെ​ന്നൈ നേ​ര​ത്തെ യു​എ​ഇ​യി​ലെ​ത്തു​ന്ന​ത്. യു​എ​ഇ​യി​ലെ കാ​ലാ​വ​സ്ഥ​യു​മാ​യി താ​ര​ങ്ങ​ള്‍ക്ക് പൊ​രു​ത്ത​പ്പെ​ടാ​നും ഇ​ത് സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ചെ​ന്നൈ പ്ര​തീ​ക്ഷി​ക്കു​ന്നു.   അ​വ​സാ​ന സീ​സ​ണി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍സി​ന് മു​ന്നി​ല്‍ കീ​ഴ​ട​ങ്ങി​യ​തി​ന്‍റെ ക്ഷീ​ണം ഇ​ത്ത​വ​ണ​ത്തെ കി​രീ​ട​ത്തോ​ടെ തീ​ര്‍ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ര്‍. മൂ​ന്ന് ഐ​പി​എ​ല്‍ കി​രീ​ട​ങ്ങ​ളാ​ണ് ധോ​ണി​യു​ടെ നാ​യ​ക​ത്വ​ത്തി​ല്‍ ചെ​ന്നൈ ഇ​തു​വ​രെ നേ​ടി​യ​ത്. സു​രേ​ഷ് റെ​യ്ന,ര​വീ​ന്ദ്ര ജ​ഡേ​ജ,കേ​ദാ​ര്‍ ജാ​ദ​വ്,ഹ​ര്‍ഭ​ജ​ന്‍ സി​ങ്,ശ​ര്‍ദു​ല്‍ ഠാ​ക്കൂ​ര്‍,ദീ​പ​ക് ചാ​ഹ​ര്‍ തു​ട​ങ്ങി നി​ര​വ​ധി ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​ണ് ചെ​ന്നൈ നി​ര​യി​ലു​ള്ള​ത്. ഫ​ഫ് ഡു​പ്ലെ​സി​സ്,ഷെ​യ്ന്‍ വാ​ട്സ​ണ്‍,ഇ​മ്രാ​ന്‍ താ​ഹി​ര്‍,ഡ്വെ​യ്ന്‍ ബ്രാ​വോ തു​ട​ങ്ങി​യ​വ​രാ​ണ് വി​ദേ​ശ താ​ര​ങ്ങ​ളി​ലെ പ്ര​മു​ഖ​ര്‍. ഇ​ത്ത​വ​ണ ചെ​ന്നൈ​യ്ക്ക് കി​രീ​ട പ്ര​തീ​ക്ഷ കൂ​ടു​ത​ലാ​ണ്.  കാ​ര​ണം ഇ​ന്ത്യ​ന്‍ സാ​ഹ​ച​ര്യ​ത്തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ്പി​ന്‍ ബൗ​ള​ര്‍മാ​ര്‍ക്ക് ക​രു​ത്തു​കാ​ട്ടാ​ന്‍ സാ​ധി​ക്കു​ന്ന മൈ​താ​ന​മാ​ണ് യു​എ​ഇ​യി​ലേ​ത്. ഇ​മ്രാ​ന്‍ താ​ഹി​ര്‍,ജ​ഡേ​ജ,മി​ച്ച​ല്‍ സാ​ന്‍റ്ന​ര്‍,ക​ര​ണ്‍ ശ​ര്‍മ,പീ​യൂ,ഷ് ​ചൗ​ള തു​ട​ങ്ങി ക​രു​ത്തു​റ്റ സ്പി​ന്‍ നി​ര​യാ​ണ് ചെ​ന്നൈ​യ്ക്കു​ള്ള​ത്. നേ​ര​ത്തെ ചെ​ന്നൈ താ​ര​ങ്ങ​ള്‍ പ​രി​ശീ​ല​നം ആ​രം​ഭി​ച്ചെ​ങ്കി​ലും കൊ​റോ​ണ വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍ന്ന് പ​രി​ശീ​ല​നം നി​ര്‍ത്തു​ക​യാ​യി​രു​ന്നു. എം ​എ​സ് ധോ​ണി​യെ സം​ബ​ന്ധി​ച്ച് ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ല്‍ അ​ദ്ദേ​ഹ​ത്തി​ന് നി​ര്‍ണ്ണാ​യ​ക​മാ​ണ്. 2019ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ന് ശേ​ഷം ധോ​ണി ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍ക്കു​ക​യാ​ണ്.  അ​ദ്ദേ​ഹ​ത്തി​ന് ദേ​ശീ​യ ടീ​മി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വി​ന് ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ല്ലി​ല്‍ തി​ള​ങ്ങേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ടി20 ​ലോ​ക​ക​പ്പ് ടീ​മി​ലേ​ക്ക് ധോ​ണി മ​ട​ങ്ങി​യെ​ത്തു​മോ അ​തോ വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ക്കു​മോ​യെ​ന്ന​റി​യാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ര്‍. ടെ​സ്റ്റി​ല്‍ നി​ന്ന് 2014ല്‍ ​ധോ​ണി വി​ര​മി​ച്ചി​രു​ന്നു.മും​ബൈ ഇ​ന്ത്യ​ന്‍സും ബാം​ഗ​ളൂ​ര്‍ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സും പ​രി​ശീ​ല​നം ആ​രം​ഭി​ച്ചു. 



Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International