പിടിതരാതെ സ്വർണ വില; പവന് 39,200 രൂപtimely news image

കൊച്ചി: സ്വർണ വിലയിൽ ഇന്നും റെക്കോർഡ് വർധന. 39,200 രൂപയാണ് ഇന്നത്തെ പവന്‍റെ വില. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 4,900 രൂപയായി. തുടർച്ചയായി ഇത് ഏഴാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്. ആഗോള വിപണിയിലെ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1975 ഡോളറായി. ദേശീയ വിപണിയിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 52,410 രൂപയാണ്. ഇന്നലെ 38,600 രൂപയായിരുന്നു സ്വർണത്തിന്‍റെ വില. അമെരിക്ക ചൈന തർക്കം മുറുകുന്നതും സ്വർണ വില ഉയരാൻ കാരണമായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുന്നതും വില കൂടാൻ കാരണമായി. Kerala

Gulf


National

International