തൊടുപുഴയിൽ ആടുമോഷണം ;പോലീസിൽ അറിയിച്ചപ്പോൾ അന്വേഷിച്ചുപോകാൻ വാഹനമില്ല ,ഉദ്യോഗസ്ഥർ ഹെൽമെറ്റ് വേട്ടയിൽtimely news image

  തൊടുപുഴ :വിധവയായ സ്ത്രീയുടെ ആടിനെ മോഷണം പോയ സംഭവത്തിൽ  പോലീസ് യഥാസമയം അന്വേഷണം നടത്തിയില്ലെന്നു പരാതി .ഇടവെട്ടി  കനൽ റോഡിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം .ഇവിടെ താമസിക്കുന്ന  കോട്ടവാതുക്കൽ  തങ്കമ്മ രാമകൃഷ്ണന്റെ ആടിനെയാണ് മോഷ്ടിച്ചത് .കനൽ ഭാഗത്തു ആടിനെ കെട്ടിയ ശേഷം  ഉച്ച ഭക്ഷണം കഴിക്കാൻ ഇവർ പോയി .ഈ സമയം കാറിൽ വന്ന ഒരു സ്ത്രീ ആടിനെ പിടിച്ചു കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നത്രെ .ഇത് കണ്ടു അയൽവാസികൾ  തങ്കമ്മയെ വിവരം അറിയിക്കുകയായിരുന്നു .ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം .എന്നാൽ വൈകുന്നേര അഞ്ചു മണിയായിട്ടും  പോലീസ് അന്വേഷണത്തിന് എത്തിയില്ല .അപ്പോൾ തന്നെ മോഷണ വിവരം അറിയിച്ചെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന് സഞ്ചരിക്കാൻ വാഹനമില്ലെന്ന മറുപടിയാണത്രെ നൽകിയത് .എന്നാൽ ഉച്ചയ്ക്ക് രണ്ടു മാണി സമയത്തു ഒരു പോലീസ് വാഹനം തൊടുപുഴ ന്യൂമാൻ കോളേജിന് സമീപത്തെ നാലും കൂടിയ കവലയിൽ  വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നു .ആടിനെ മോഷ്ടിച്ചവർ  സ്ഥലം  വിട്ടു കഴിഞ്ഞു അന്വേഷണത്തിന് വന്നാൽ ,പ്രതിയെ പിടികൂടുന്നതും ,കോടതിയിൽ കൊണ്ട് പോകുന്നതുമായ  പൊല്ലാപ്പ് ഒഴിവാകുമെന്ന് പോലീസ് ബുദ്ധിയാണ്  അന്വേഷണത്തിന് എത്താതിരിക്കാൻ കാരണമെന്നും സംശയിക്കുന്നു .എന്തായാലും വിധവയായ വൃദ്ധ സ്ത്രീയുടെ  ഉപജീവന മാർഗമാണ് നഷ്ടമായത് .തൊടുപുഴയിലെ ഭരണകക്ഷി നേതാക്കൾ വഴി പോലീസിൽ അറിയിക്കാത്തതാണ്  യഥാ സമയം  ഇവർ എത്താതിരിക്കാൻ കാരണമെന്നും സംശയിക്കുന്നു .തൊടുപുസാഹയിൽ ഇപ്പോൾ പോലീസ് ചലിക്കണമെങ്കിൽ  ഭരണ കക്ഷിയിലെ ചിലരുടെ വിളി എത്തണമത്രേ .Kerala

Gulf


National

International