വിദ്യാലയങ്ങളും തിയെറ്ററുകളും അടഞ്ഞു തന്നെ; അൺലോക്ക്-3 മാർഗനിർദേശം ഇങ്ങനെtimely news image

ന്യൂഡൽഹി: ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി അൺലോക്ക്-3. രാത്രിയാത്രാ നിരോധനമുൾപ്പെടെ നിരവധി ഇളവുകളാണ് ഈ ഘട്ടത്തിൽ. ഇതിന്‍റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഓഗസ്റ്റ് 1 മുതലാകും മൂന്നാം ഘട്ടം നടപ്പിലാക്കുക.  ഇളവുകൾ ഇങ്ങനെ... * രാത്രിയാത്രാ നിരോധനം ഒഴിവാക്കി.  * യോഗാ ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും ജിംനേഷ്യങ്ങൾക്കും ഓഗസ്റ്റ് 5 മുതൽ തുറന്നു പ്രവർത്തിക്കാം. അണുനശീകരണം ഉൾപ്പടെ നടത്തി എല്ലാ നിർദേശങ്ങളും പാലിച്ച ശേഷമേ തുറക്കാൻ പാടുള്ളു.  * കൊവിഡ് ചട്ടങ്ങൾ പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷച്ചടങ്ങുകൾ നടത്താം. ഒരുപാട് പേർ കൂട്ടം കൂടാൻ പാടില്ല. മാസ്ക് നിർബന്ധമായും ധരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശം കേന്ദ്രം പിന്നീട് പുറത്തിറക്കും. * സ്കൂളുകൾ, കോളെജുകൾ കോച്ചിംഗ് സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 31 വരെ തുറക്കരുത്. * വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകൾ. വാണിജ്യാടിസ്ഥാനത്തിലുള്ള അന്താരാഷ്ട്ര വിമാനയാത്രകൾക്ക് അനുമതിയില്ല.  * മെട്രൊ റെയ്ൽ, സിനിമാ തിയെറ്ററുകൾ, സ്വിമ്മിംഗ് പൂളുകൾ, പാർക്കുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകൾ, എന്നിവ തുറക്കില്ല.  * സമ്മേളനങ്ങൾ, പൊതുപരിപാടികൾ പാടില്ല. ഓഗസ്റ്റ് 31 വരെ കണ്ടെയ്ൻമെന്‍റ് സോണുകളിൽ ലോക്ഡൗൺ തുടരും. 65 വയസിന് മുകളിൽ പ്രായമായവരും ആരോഗ്യപ്രശ്നമുള്ളവരും, ഗർഭിണികളും 10 വയസിന് താഴേ പ്രായമുള്ള കുട്ടികളും വീടുകളിൽ തന്നെ തുടരണം.Kerala

Gulf


National

International