ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി റഫാൽ; പുതുയുഗ പിറവിയെന്ന് പ്രതിരോധമന്ത്രിtimely news image

ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി റഫാൽ യുദ്ധ വിമാനങ്ങൾ. ഹരിയാനയിലെ അംബാല വ്യോമതാവളത്തിലാണ് അഞ്ച് വിമാനങ്ങൾ പറന്നിറങ്ങിയത്. ജലസല്യൂട്ട് നൽകിയാണ് വിമാനങ്ങളെ സ്വീകരിച്ചത്.  രണ്ട് സുഖോയ് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയായിരുന്നു വിമാനങ്ങൾ ഇന്ത്യൻ വ്യോമപാതിയിലേക്കെത്തിയത്. റഫാലിന്‍റെ സ്വീകരണത്തോട് അനുബന്ധിച്ച് പടിഞ്ഞാറൻ അറബിക്കടലിൽ ഐഎൻഎസ് കോൽക്കത്ത യുദ്ധക്കപ്പലിനെ വിന്യസിച്ചിരുന്നു. സമുദ്രാതിർത്തിയിൽ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. സേന ചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഇന്ത്യയിൽ വ്യോമസേനയുടെ ശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഈ വിവിധോദ്ദേശ്യ യുദ്ധവിമാനങ്ങൾ വഴി സാധിക്കും. ഇന്ത്യയുടെ ഐക്യം തകർക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വ്യോമസേനയുടെ ശേഷി വർധിപ്പിച്ചത് സഹിക്കാൻ സാധിക്കില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഫ്രഞ്ച് തുറമുഖ നഗരമായ ബോർദോയിൽ നിന്ന് 7000 കിലോമീറ്റർ പറന്നാണ് യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തിയത്. 59,000 കോടി രൂപ മുടക്കി 36 അത്യാധുനിക യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഡസോ ഏവിയേഷനുമായി നാലു വർഷം മുൻപാണ് ഇന്ത്യ ഒപ്പിട്ടത്. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിങ് ഓഫിസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലെത്തിച്ചത്. പൈലറ്റുമാരിൽ ഒരാൾ കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്.Kerala

Gulf


National

International