ഖത്തറിൽ രണ്ടു പേർ കൊവിഡ് ബാധിച്ച് മരിച്ചുtimely news image

ഖത്തർ: ഖത്തറിൽ രണ്ടു പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ മരണസംഖ്യ 171 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 307 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5,134 പേരിൽ നടത്തിയ പരിശോധനയിലാണ് 307 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗവിമുക്തർ 1,07,135 ആയി ഉയർന്നു. ചികിത്സയിൽ 3,154 പേരാണുള്ളത്. 91 പേർ തീവ്ര പരിചരണ വിഭാഗത്തിലുണ്ട്. 4,92,569 പേരിൽ നടത്തിയ പരിശോധനയിൽ 1,10,460 പേരാണ് ഇതുവരെ കോവിഡ് ബാധിതരായുള്ളത്.Kerala

Gulf


National

International