സ്വര്‍ണ വില കുതിച്ചുയര്‍ന്നു: പവന് 40,000timely news image

കൊച്ചി: പവന് 40,000 രൂപ എന്ന നാഴികക്കല്ലിൽ സ്വര്‍ണ വില. ഒരു ഗ്രാമിന് 5,000 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ റെക്കോര്‍ഡ് നിലവാരത്തിൽ ആണ് വില. ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 280 രൂപ. ഔൺസിന് 1,970 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്ത് ഒരു പവൻ സ്വര്‍ണത്തിന് 39 ,720 രൂപയായിരുന്നു ഇന്നലെ വില . ഈ ആഴ്ച മാത്രം പവന് 1,400 രൂപയാണ് വില ഉയര്‍ന്നത്.സംസ്ഥാനത്ത് ജൂലൈ 25ന് സ്വര്‍ണ വില പവന് 38,000 കടന്നിരുന്നു. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുതിയ്ക്കുന്നതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിയ്ക്കുന്നത്. സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്.രണ്ടു മാസം കൊണ്ട് പവന് 5,500 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഈ വര്‍ഷം മാത്രം പവന് 8,280 രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്.Kerala

Gulf


National

International