ഓടാൻ നിവൃത്തിയില്ല :സ്വകാര്യ ബസുകൾ നാളെ മുതൽ സർവ്വീസ് നിർത്തുന്നുtimely news image

തിരുവനന്തപുരം: യാത്രക്കാർ കുറഞ്ഞതിനെത്തുടർന്ന് നഷ്ടത്തിലായ സ്വകാര്യ ബസുകൾ നാളെ മുതൽ സർവ്വീസുകൾ നിർത്തിവെക്കും. അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കുകയാണെന്നു വ്യക്തമാക്കി 9,000ത്തോളം ബസുകളാണ് സർക്കാരിന് ജി ഫോം നൽകിയത്. റോഡ് നികുതിയിൽ നിന്നും ഒഴിവാക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. എന്നാൽ ഇത് നിശ്ചിത കാലത്തേക്ക് മാറ്റിവെക്കുകയല്ലാതെ മറ്റ് മർഗ്ഗങ്ങളില്ലെന്നാണ് സർക്കാരിന്റെ നിലപാട്. റോഡ് നികുതി അടയ്ക്കുന്നതിന് ഒക്ടോബർ വരെ ഗതാഗത വകുപ്പ് സമയം നീട്ടി നൽകിയെങ്കിലും ബസ് ഉടമകൾ ഇത് തള്ളി. കൊവിഡ് കാലം കഴിയുന്നതുവരെ ഇന്ധനത്തിന് സബ്സീഡി അനുവദിക്കുക. ഡിസംബർ വരെ റോഡ് നികുതി ഒഴിവാക്കുക. തൊഴിലാളികളുടെ ക്ഷേമനിധി സർക്കാർ അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവെച്ചത്. ഇന്ധനത്തിന് സബ്സീഡി അനുവദിക്കുന്നതോ നികുതി ഒഴിവാക്കുന്നതോ പ്രായോഗികമല്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഇതോടെയാണ് ആഗസ്റ്റ് ഒന്ന് മുതൽ അനിശ്ചിതകാലത്തേക്ക് സർവ്വീസ് നിർത്തിവെക്കാൻ ബസ് ഉടമകൾ തീരുമാനമെടുത്തിരിക്കുന്നത്.Kerala

Gulf


National

International