ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റി ആദരിച്ചുtimely news image

 തൊടുപുഴ; കോവിഡ്  കാരണം അന്യനാട്ടിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് വീട്ടിലേക്കുള്ള വഴി തെളിച്ച തൊടുപുഴ സ്വദേശി തൊടുപുഴ താഴത്ത് പാറക്കാട് ശാന്തി ഭവനത്തിൽ ടി. എൻ  കൃഷ്ണകുമാർ എന്ന പ്രവാസി. കൃഷ്ണകുമാറിനെ ആദരിക്കുന്നതിനായി കൃഷ്ണകുമാറിന്റെ മാതാവായ ശ്രീമതി രാജലക്ഷ്മി അമ്മാളെ  ഇന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ. എസ്  അജി ആദരിച്ചു.  മകന്റെ ഓർമകൾ കൂടെനിന്നു; തൊടുപുഴ: കോവിഡ് കാരണം അന്യനാട്ടിൽ കുടുങ്ങിയ 61 പ്രവാസികൾക്ക് വീട്ടിലേക്കുള്ള വഴിതെളിച്ച് തൊടുപുഴ സ്വദേശി. തൊടുപുഴ താഴത്തുപാറയ്ക്കാട്ട് (ശാന്തിഭവൻ) ടി.എൻ.കൃഷ്ണകുമാറെന്ന പ്രവാസിയാണ് അന്യനാട്ടിൽ കുടുങ്ങിയ പാവങ്ങൾക്ക് നാട്ടിലെത്താൻ ടിക്കറ്റെടുത്ത് നൽകിയത്. അകാലത്തിൽ പൊലിഞ്ഞു പോയ മകന് വേണ്ടിക്കൂടിയാണ് ഈ അച്ഛൻ 61 സാധാരണക്കാർക്ക് കൈത്താങ്ങായത്. ആർ.എം.ബി. ഗ്രൂപ്പിന്റെ സെയിൽസ് മാർക്കറ്റിങ് ഹെഡായ കൃഷ്ണകുമാർ 32 വർഷമായി പ്രവാസിയാണ്. അന്ന് തൊട്ടേ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. എന്നാൽ, കഴിഞ്ഞ ക്രിസ്മസ് കൃഷ്ണകുമാറിന് ഒരു തീരാവേദന നൽകിയാണ് പോയത്. യു.കെ.യിലെ മെഡിക്കൽ വിദ്യാർഥിയായിരുന്ന മകൻ രോഹിതി(19)നെ ഒരു കാറപകടം കവർന്നത് അന്നാണ്. നെഞ്ചുതകരുന്ന വേദന ഉള്ളിലുള്ളപ്പോഴും ആദിവാസി മേഖലകളിലും മറ്റും സന്നദ്ധപ്രവർത്തനം നടത്തിയിരുന്ന രോഹിതിന്റെ ഓർമ നിലനിർത്താൻ സാമൂഹിക പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് അക്കാഫ് എന്ന സംഘടനയുടെ ചാർട്ടേഡ് ഫ്‌ളൈറ്റുകളിലെ 61 ടിക്കറ്റുകൾ അദ്ദേഹം സ്‌പോൺസർ ചെയ്യുന്നത്. അത് ജോലി നഷ്ടപ്പെട്ടവർക്കും നാട്ടിലേക്ക് പോകാൻ ഒരു വഴിയുമില്ലാത്തവർക്കും വലിയൊരു സഹായവുമായി.    ബിജെപി ഇടുക്കി ജില്ലാ സെക്രട്ടറി അമ്പിളി അനിൽ യുവമോർച്ച ഇടുക്കി ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ബിജെപി ജില്ലാ ഓഫീസ് സെക്രട്ടറി സനൽ പുരുഷോത്തമൻ, വാർഡ് കൗൺസിലർ കെ ഗോപാലകൃഷ്ണൻ, യുവമോർച്ച മുൻസിപ്പൽ ജനറൽ സെക്രട്ടറി അർജുൻ രാധാകൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.Kerala

Gulf


National

International