പ്രളയസഹായം: ചിലവഴിക്കാത്ത 1400 കോടി രൂപ സംസ്ഥാന സർക്കാരിന്‍റെ പക്കലുണ്ടെന്ന് കേന്ദ്രംtimely news image

ന്യൂഡൽഹി: കഴിഞ്ഞ വർഷം നേരിട്ട മഹാപ്രളയത്തിൽ ധനസഹായമായി അനുവദിച്ച തുകയില്‍ 1400 കോടി രൂപ കേരളം ഇനിയും വിനിയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. കഴിഞ്ഞ വർഷം 2047 കോടി രൂപയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. ഇതില്‍ ചിലവഴിക്കാത്ത 1400 കോടിയോളം രൂപ സര്‍ക്കാരിന്‍റെ പക്കലുണ്ട്. അതുകൊണ്ടു തന്നെ സാമ്പത്തിക പരാധീനതയുടെ പ്രശ്നം സംസ്ഥാനത്തിനില്ലെന്നും മുരളീധരന്‍ പറഞ്ഞു.  സംസ്ഥാനം കൂടുതല്‍ സാമ്പത്തിക സഹായത്തിന് അപേക്ഷിച്ചിട്ടില്ല. അതേസമയം സംസ്ഥാനത്തിനു ഇത്തവണയും അടിയന്തര ദുരിതാശ്വാസത്തിന് 52.27കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സൈന്യം, സാമ്പത്തിക സഹായം തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനം ആവശ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ അറിയിച്ചു.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International