രാജ്യസഭ എംപി അമർ സിങ് അന്തരിച്ചുtimely news image

സിംഗപ്പുർ: സമാജ്‌വാദി പാർട്ടി മുൻ നേതാവും രാജ്യസഭ എംപിയുമായ അമർ സിങ് (64) അന്തരിച്ചു. സിംഗപ്പുരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങൾ കാരണം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. 2016 ലാണ് തിരിച്ചെത്തിയത്. സ്വാതന്ത്ര്യ സമര സേനാനി ബാലഗംഗാധര തിലകിനെ കുറിച്ച് അദ്ദേഹം ഇന്ന് ട്വീറ്റ് ചെയ്തിരുന്നു. 1956 ഓഗസ്റ്റ് ഒന്നിന് ജനിച്ച അദ്ദേഹത്തിന്‍റെ മരണവും ഓഗസ്റ്റ് ഒന്നിനാണ്. 2010 ൽ സമാജ്‌വാദി പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹം 2011 ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ 2016 ൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭ എംപിയായി. അതേവർഷം തന്നെ അദ്ദേഹത്തെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.Kerala

Gulf


National

International