സഹലും രാഹുലും ബ്ലാസ്റ്റേഴ്സില്‍ തുടരും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. മലയാളി താരങ്ങളായ സഹല്‍ അബ്ദുല്‍ സമദും കെ.പി. രാഹുലും ക്ലബ്ബുമായി കരാര്‍ പുതുക്കും. വലിയ ആരാധക പിന്തുണയുള്ള സഹല്‍ കഴിഞ്ഞ വര്‍ഷം മൂന്ന് വര്‍ഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സുമായി ഒപ്പിട്ടത്. നിലവില്‍ 2022ല്‍ സഹലിന്റെ ക്ലബ്ബുമായുള്ള കരാര്‍ അവസാനിക്കും. ഇതാണ് നീട്ടാനാണ് താരം തയ്യാറെടുക്കുന്നതെന്നാണ് വിവരം. 2025വരെയെങ്കിലും ബ്ലാസ്റ്റേഴ്സില്‍ സഹല്‍ തുടര്‍ന്നേക്കുമെന്നാണ് വിവരം. 2018-19 സീസണില്‍ ശ്രദ്ധേയ പ്രകടനം പുറത്തെടുത്ത സഹലിനായിരുന്നു ഐഎസ്എല്‍,എഐഎഫ്എഫിന്റെ പ്ലേയര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. 37 ഐഎസ്എല്ലില്‍ നിന്നായി രണ്ട് അസിസ്റ്റും ഒരു ഗോളുമാണ് മിഡ്ഫീല്‍ഡറായ സഹലിന്റെ പേരിലുള്ളത്.ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഭാവി വാഗ്ദാനമായാണ് സഹലിനെ വിലയിരുത്തപ്പെടുന്നത്. സന്ദേശ് ജിങ്കന് ക്ലബ്ബ് വിട്ടതോടെ ക്ലബ്ബിന്റെ പോസ്റ്റര്‍ ബോയിയായി അടുത്തതായി വളര്‍ന്നുവരുന്നത് സഹലാണ്. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനും സഹലിന് സാധിച്ചിട്ടുണ്ട്. വിങ്ങറായ രാഹുല്‍ 8 മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിനുവേണ്ടി കളിച്ചത്. തൃശൂരുകാരനായ 20കാരന് 2017-2019 സീസണില്‍ ഇന്ത്യന്‍ ആരോസിന്റെ ഭാഗമായിരുന്നു. 39 മത്സരങ്ങളില്‍ 6 ഗോളാണ് യുവതാരം ആരോസിനൊപ്പം നേടിയത്. 2019ലാണ് ബ്ലാസ്റ്റേഴ്സിലെത്തിയത്. ഇന്ത്യ അണ്ടര്‍ 17,20,23 ടീമുകള്‍ക്കുവേണ്ടിയും രാഹുല്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. 2022വരെയാണ് രാഹുലിനും ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഉള്ളത്. ഇത് 2025വരെ ഉയര്‍ത്തുമെന്നാണ് റിപ്പോര്‍ട്ട്. യുവതാരങ്ങളുടെ സാന്നിധ്യം കേരള ബ്ലാസ്റ്റേഴ്സിന് കരുത്ത് പകരും. പുതിയ സീസണിന് മുന്നോടിയായി റിയല്‍ കശ്മീര്‍ താരം റിത്വിക് കുമാര്‍ ദാസിനെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചിരുന്നു. അറ്റാക്കിങ് മിഡ്ഫീല്‍ഡറായ റിത്വിക് അവസാന സീസണിലെ ഐ ലീഗില്‍ റിയല്‍ കശ്മീരിനുവേണ്ടി തിളങ്ങിയിരുന്നു. അവസാന സീസണില്‍ 11 മത്സരങ്ങളില്‍ കശ്മീരിനുവേണ്ടി ബൂട്ടണിഞ്ഞ റിത്വിക് രണ്ട് അസിസ്റ്റാണ് നല്‍കിയത്. നിലവിലെ ടീമിന്റെ സൂപ്പര്‍ സ്ട്രൈക്കറായ ബാര്‍ത്തലോമ്യു ഓഗ്ബെച്ച ക്ലബ്ബുവിടുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മുംബൈയാണ് അദ്ദേഹത്തെ നോട്ടമിട്ടിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ സീസണ് ആരാധകരെ ഉള്‍ക്കൊള്ളിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താനാണ് പദ്ധതിയിടുന്നത്.
Kerala
-
പതിനേഴുകാരന് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനം; ഏഴു പേര്‍ക്കെതിരെ
കളമശ്ശേരിയില്‍ പതിനേഴുകാരനെ ക്രൂരമായി മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ ഏഴുപേര്‍ക്കെതിരെ
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
മുത്തൂറ്റിലെ സ്വർണ കവർച്ച; നാല് പേർ പിടിയിൽ
ചെന്നൈ: മുത്തൂറ്റ് ഫിനാൻസിന്റെ ഹൊസൂരിലെ ശാഖയിൽ നിന്ന് ഏഴു കോടി രൂപയുടെ സ്വർണം കൊള്ളയടിച്ച കേസിൽ നാല് പേർ
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്