വീരപ്പനെ വധിച്ച മലയാളി ഓഫീസർ വിജയ്‌കുമാർ കശ്മീരിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവർണർ?timely news image

ന്യൂഡൽഹി: പുതിയ കേന്ദ്രഭരണ പ്രദേശമായ ജമ്മു-കശ്മീരിന്‍റെ ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനത്തേക്ക് മുൻ ഐപിഎസ് ഉദ്യോഗസ്ഥനും സിആർപിഎഫ് ഡയറക്റ്റർ ജനറലുമായിരുന്ന കെ. വിജയ് കുമാറിന്‍റെ പേര് സജീവ പരിഗണനയിലെന്ന് റിപ്പോർട്ട്. വീരപ്പൻ വേട്ടയിലൂടെ ദേശീയശ്രദ്ധ നേടിയ വിജയ് കുമാർ നിലവിൽ ജമ്മു-കശ്മീർ ഗവർണറുടെ ഉപദേശകനാണ്. ഇതിനൊപ്പം, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്ററായ ദിനേശ്വർ ശർമയേയും ഈ പദവിയിലേക്ക് പരിഗണിക്കുന്നുവെന്ന് സൂചനയുണ്ട്. ജമ്മു-കശ്​മീരിനെ വിഭജിച്ച്​ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കുന്ന കശ്​മീർ ​റീ-ഓർഗനൈസേഷൻ ആക്​റ്റിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായി ജമ്മു-കശ്മീരും ലഡാക്കും മാറുന്നതോടെ നിലവിലെ ഗവർണർ സത്യപാൽ മാലിക് പദവിയൊഴിയും. തുടർന്ന് ജമ്മു-കശ്മീരിൽ ലഫ്റ്റനന്‍റ് ഗവർണറും ലഡാക്കിൽ അഡ്മിനിസ്ട്രേറ്ററും ചുമതലയേൽക്കും. ഇതിൽ കശ്മീരിന്‍റെ ആദ്യ ലഫ്റ്റനന്‍റ് ഗവർണർ പദവിയിലേക്കാണ് മലയാളിയായ വിജയ് കുമാറിനെ പരിഗണിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.  പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ വിജയ് കുമാർ വളർന്നത് തമിഴ്നാട്ടിലാണ്. അച്ഛൻ കൃഷ്ണനും പൊലീസ് ഉദ്യോസസ്ഥനായിരുന്നു. നിയമത്തിൽ ഉന്നതബിരുദം നേടിയ വിജയ് കുമാർ, 1975ലാണ് തമിഴ്നാട് കേഡറിൽ‌ ഐപിഎസ് ഉദ്യോഗസ്ഥനായി സർവീസിൽ ചേരുന്നത്. രാജീവ് ഗാന്ധിയുടെയും ജയലളിതയുടെയും സുരക്ഷാ ചുമതല വഹിച്ചിട്ടുണ്ട്. ഭീകരവാദം പാരമ്യത്തിൽ നിൽക്കെ കശ്മീരിൽ അതിർത്തി രക്ഷാസേനയുടെ ഐജിയായിരുന്നു. മാവോയിസ്റ്റ് വിരുദ്ധ നീക്കത്തിനും വിജയ് കുമാർ നേതൃത്വം നൽകിയിട്ടുണ്ട്. സിആർപിഎഫ് മേധാവിയും ആഭ്യന്തര മന്ത്രാലയത്തിൽ ഉപദേഷ്ടാവുമായിട്ടുണ്ട്. തമിഴ്നാടിനെ വിറപ്പിച്ച ചന്ദനക്കടത്തുകാരനായ വീരപ്പനെ വധിച്ച ദൗത്യസംഘത്തിന്‍റെ തലവനായിരുന്നു. ദൗത്യസേന തയാറാക്കിയ 'ഓപ്പറേഷൻ കൊക്കൂൺ' 2004 ഒക്റ്റോബർ 18നായിരുന്നു വീരപ്പനെ വധിച്ചത്.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International