കൊവിഡ് 19 ; രാജ്യത്തെ വ്യവസായരംഗമൊന്നാകെ മാന്ദ്യത്തിലേക്കു നീങ്ങുമ്പോൾ കുതിച്ചുയർന്ന് സൈക്കിൾ വ്യവസായംtimely news image

ന്യൂഡൽ‌ഹി: കൊവിഡ് 19 വ്യാപനത്തെത്തുടർന്ന് രാജ്യത്തെ വ്യവസായരംഗമൊന്നാകെ മാന്ദ്യത്തിലേക്കു നീങ്ങുമ്പോഴും കുതിച്ചുയർന്ന് സൈക്കിൾ വ്യവസായം.  പൊതുഗതാഗത സംവിധാനങ്ങളിലും ടാക്സി- ഓട്ടൊറിക്ഷകളിലും സാമൂഹിക അകലം ഉറപ്പാക്കാനാവില്ലെന്ന ആശങ്കയും ജിംനേഷ്യം ഉൾപ്പെടെ വ്യായാമ കേന്ദ്രങ്ങൾ ഇല്ലാതായതും ഇന്ധന വില വർധനയും മൂലം ജനങ്ങൾ സൈക്കിളിലേക്കു മടങ്ങുകയാണെന്നാണു റിപ്പോർട്ട്. തന്‍റെ ജീവിതത്തിൽ സൈക്കിളിന് ഇതുപോലൊരു ആവശ്യം കണ്ടിട്ടില്ലെന്നാണ് രാജ്യത്ത ഏറ്റവും വലിയ സൈക്കിൾ നിർമാതാക്കളായ ഹീറോ മോട്ടോഴ്സ് കമ്പനി (എച്ച്എംസി)യുടെ ചെയർമാനും മാനെജിങ് ഡയറക്റ്ററുമായ പങ്കജ് എം. മുഞ്ചാലിന്‍റെ വെളിപ്പെടുത്തൽ. രാജ്യത്തെ 7000 കോടിയുടെ സൈക്കിൾ വിപണിയിൽ 43 ശതമാനവും ഹീറോയുടേതാണ്. സമീപദിവസങ്ങളിൽ വിപണിയുടെ ആവശ്യം നിറവേറ്റാൻ രാത്രിയും പകലുമില്ലാതെ 110 ശതമാനമാണ് കമ്പനിയുടെ പ്രവർത്തനമെന്നും ഹീറോ എംഡി.  2019 ജൂണിൽ 3.5 ലക്ഷം സൈക്കിളുകൾ വിറ്റ ഒരു മൊത്ത വ്യാപാരി കഴിഞ്ഞ ജൂണിൽ അഞ്ചു ലക്ഷം സൈക്കിളുകൾക്കാണ് ഓർഡർ നൽകിയത്. ജൂലൈയിലും സമാനമായിരുന്നു അവസ്ഥ. പ്രീമിയം സൈക്കിളുകൾക്ക് 50 ശതമാനത്തിലേറെ ആവശ്യക്കാർ കൂടി. ഇലക്‌ട്രിക് ബൈക്കുകൾക്ക് ആവശ്യം ഇരട്ടിയായി.  നഗരങ്ങളിൽ ഹ്രസ്വദൂര യാത്രയ്ക്കും വ്യായാമത്തിനും വേണ്ടിയാണ് ആളുകൾ സൈക്കിൾ വാങ്ങുന്നതെന്നും 20000- 70000 രൂപ വിലയുള്ള സൈക്കിളുകൾക്കാണ് നഗരവിപണിയിൽ പ്രിയമെന്നും പങ്കജ് എം. മുഞ്ചാൽ. കോൽക്കത്ത നഗരഹൃദയത്തിൽ 400 ഹെക്റ്ററുള്ള മൈതാനത്ത് ഇപ്പോൾ രാവിലെ നിരവധി പേരെ സൈക്കിൾ സവാരിക്കു കാണാമെന്ന് ഒരു പ്രൊഫഷനൽ സൈക്കിൾ സവാരിക്കാരൻ പറഞ്ഞു. ഓൺലൈൻ ബൈക്ക് എന്ന കീവേഡ് ഇന്‍റർനെറ്റിൽ തെരയുന്നത് 80 ശതമാനം വർധിച്ചതായി ഡെക്കാത്ത്‌ലൺ സ്പോർട്സ് സാമഗ്രികളുടെ ചില്ലറ വിൽപ്പനക്കാരൻ പറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിൽ ഡെക്കാത്ത്‌ലൺ സ്പോർട്സിന്‍റെ സൈക്കിൾ വിൽപ്പനയിൽ 45 ശതമാനം വളർച്ചയുണ്ടായെന്നും അധികൃതർ. ഉപയോക്താക്കളുടെ ആവശ്യം പൂർണമായി നിറവേറ്റാനാവുന്നില്ലെന്ന് കോൽക്കത്തയിലെ ബെന്‍റിക്ക് സ്ട്രീറ്റിലുള്ള സൈക്കിൾ കടയുടമ പറഞ്ഞു. ജൂൺ മുതൽ ആവശ്യക്കാരുടെ എണ്ണം 200 ശതമാനത്തിലേറെയാണു വർധിച്ചതെന്നും അദ്ദേഹം. ലക്ഷം രൂപ വിലയുള്ള സൈക്കിളുകൾ വരെ വിറ്റതായും അദ്ദേഹം പറഞ്ഞു.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International