മഹാത്മാ ഗാന്ധിയ്ക്ക് ബ്രിട്ടന്‍റെ ആദരംtimely news image

ലണ്ടന്‍:    ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത മഹാത്മാ ഗാന്ധിക്ക് ബ്രിട്ടനില്‍ ആദരം. മഹാത്മാ ഗാന്ധിയ്ക്ക് ആദരമായി ബ്രിട്ടീഷ് സര്‍ക്കാര്‍ നാണയം പുറത്തിറക്കും. ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15-നായിരിക്കും നാണയം പുറത്തിറക്കുക.കറുത്തവര്‍ഗക്കാരുടെയും ഏഷ്യന്‍ വംശജരുടെയും സംഭാവനകള്‍ ഏറെ അംഗീകരിക്കപ്പെടുന്ന സമയത്താണ് മഹാത്മാ ഗാന്ധിയ്‍ക്കും സ്‍മാരക നാണയം ഒരുങ്ങുന്നത്. സമൂഹത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ ഏഷ്യന്‍ വംശജരെയും കറുത്ത വര്‍ഗക്കാരെയും ആദരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് ധനകാര്യ മന്ത്രി റിഷി സുനാക് റോയല്‍ മിന്‍റ് അഡ്വൈസറി കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്.മഹാത്മാ ഗാന്ധിയുടെ പേരിലുള്ള നാണയം പുറത്തിറക്കാന്‍ റോയല്‍ മിന്‍റ് അഡ്വൈസറി കമ്മിറ്റി തീരുമാനിച്ചതായി യുകെ ട്രഷറി പ്രസ്‍താവനയില്‍ അറിയിച്ചു.ബ്രിട്ടന്‍റെ നാണയങ്ങളുടെ രൂപവും ഘടനയും നിര്‍ണയിക്കുന്ന സ്വതന്ത്ര സമിതിയാണ് റോയല്‍ മിന്‍റ് അഡ്വൈസറി കമ്മിറ്റി.Kerala

Gulf


National

International