ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച് രാഹുൽഗാന്ധിtimely news image

മലപ്പുറം: കനത്ത മഴയും ഉരുൾപ്പൊട്ടലുമുണ്ടായ മേഖലകളിൽ സന്ദര്‍ശനത്തിന് വയനാട് എംപി രാഹുൽഗാന്ധി എത്തി. ദുരിതാശ്വാസ ക്യാംപുകളും  രാഹുൽഗാന്ധി സന്ദർശിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്.  കരിപ്പൂര്‍ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ വന്നിറങ്ങിയ രാഹുൽ ഗാന്ധി ആദ്യം പോയത് നിലമ്പൂർ ഭൂദാനം പള്ളിയിലെ ദുരിതാശ്വാസ ക്യാംപിലേക്കാണ്.  പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാംപിലും രാഹുൽ ഗാന്ധി സന്ദര്‍ശനം നടത്തി. പിന്നീട് കവളപ്പാറയിലെ ദുരിതാശ്വാസ കേന്ദ്രത്തിലും രാഹുൽ സന്ദർശിച്ചു.  സംസ്ഥാനത്ത് കനത്ത മഴ ഏറെ നാശം വിതച്ചത് രാഹുൽ ഗാന്ധി പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിലാണ്. രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. നാളെ വിശദമായ അവലോകന യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. ഉരുൾപ്പൊട്ടലുണ്ടായ പുത്തുമലയടക്കം വയനാട് ജില്ലയിൽ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധി എത്തുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.  സുരക്ഷ കൂടി കണക്കിലെടുത്താകും ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക. രാഹുൽ ഗാന്ധിയുടെ സന്ദർശം രക്ഷാപ്രവർത്തനത്തിനു ബാധിക്കുമെന്ന ആരോപണവും ഉയരുന്നുണ്ട്. Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International