timely news image

        രാജകുമാരി : ആനയിറങ്കൽ  ജലാശയത്തിൽ എൺപതേക്കർ ഭാഗത്ത് വള്ളം മറിഞ്ഞ് കർഷകൻ മരിച്ചു. കുളപ്പാറച്ചാൽ, ഈട്ടിയ്ക്കൽ സാബു (55 ) ആണ് മരിച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.    ഉച്ചയ്ക്ക് 1 ന് ശേഷമാണ് അപകടം നടന്നത്. സാബുവിന്  ബി എൽ റാമിൽ കൃഷി സ്ഥലമുണ്ട്. അവിടേക്ക് പോകാൻ എത്തിയ സാബു ആനയിറങ്കലിൽ എത്തി യന്ത്രം ഘടിപ്പിച്ച സ്വന്തം ഫൈബർ വള്ളത്തിൽ ബിഎൽ റാമിലേക്ക് തിരിച്ചു. എൺപതേക്കർ ഭാഗത്ത് എത്തിയപ്പോൾ ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് സാബു വെള്ളത്തിൽ വീണു. ജലാശയത്തിൽ മീൻ പിടിക്കുവാൻ എത്തിയവർ ഇദ്ദേഹം വള്ളത്തിൽ കയറി മറുകരയിലേയ്ക്ക് പോകുന്നത് കണ്ടിരുന്നു. ഇവർ പിന്നീട് എൺപതേക്കർ എത്തിയപ്പോൾ ജലാശയത്തിൽ ഇതേ വള്ളം മറിഞ്ഞ് കിടക്കുന്നത് കണ്ടു. എന്നാൽ ആളിനെ സമീപത്തെങ്ങും കണ്ടതുമില്ല. കാറ്റടിച്ച് വള്ളം മറിഞ്ഞതാകാമെന്ന നിഗമനത്തിൽ ഇവർ മറ്റുള്ളവരെ വിവരം അറിയിച്ചു. ശാന്തൻപാറ എസ്ഐ, കെ. പി.രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ പൊലീസും, നെടുങ്കണ്ടത്ത് നിന്നും ഫയർ ആൻ്റ് റെസ്ക്യൂ സംഘവും എത്തി നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.  ഭാര്യ സാലി. മക്കൾ : സ്റ്റെഫി, സ്റ്റെല്ല.



Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International