സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; 11 ഇനങ്ങൾ



timely news image

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷൻകാർഡ് ഉടമകൾക്ക് 11 ഇനം പലവ്യഞ്ജനങ്ങൾ ഉൾപ്പെടുന്ന കിറ്റാണ് വിതരണം ചെയ്യുക. ആദ്യഘട്ടത്തിൽ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തിൽപെട്ട 5.95 ലക്ഷം കുടുംബങ്ങൾക്കാണ്. കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. ഭക്ഷ്യമന്ത്രി പി.തിലോത്തമനും പങ്കെടുക്കും. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകളിൽ എത്തിച്ചാണ് വിതരണം നടത്തുന്നത്. ഓഗസ്റ്റ് 13, 14, 16 തീയതികളിൽ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും. തുടർന്ന് 19, 20, 21, 22 തീയതികളിലായി മുൻഗണനാ വിഭാഗങ്ങൾക്കുള്ള (പിങ്ക് കാർഡുകൾക്ക്) കിറ്റുകൾ വിതരണം ചെയ്യും. ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങൾക്കുള്ള (നീല, വെള്ള കാർഡുകൾക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതൽ 10 ദിവസത്തേക്ക് നടത്തും. റേഷൻ കാർഡുടമകൾ ജൂലൈ മാസത്തിൽ ഏത് കടയിൽ നിന്നാണോ റേഷൻ വാങ്ങിയത് പ്രസ്തുത കടയിൽ നിന്നും ഓണക്കിറ്റുകൾ വിതരണം ചെയ്യും. ഇതുകൂടാതെ റേഷൻ കടകളിൽ നിന്നും കുറഞ്ഞ അളവിൽ ധാന്യം ലഭിച്ചുവന്നിരുന്ന മുൻഗണനേതര കാർഡുകൾക്ക് 15 രൂപ നിരക്കിൽ കാർഡ് ഒന്നിന് 10 കിലോഗ്രാം സ്‌പെഷ്യൽ അരിയുടെ വിതരണവും ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഉദ്ദേശം 500 രൂപ വിലയുള്ള ഉൽപന്നങ്ങളാണ് കിറ്റിൽ ഉണ്ടാകുക.



Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്