വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു.timely news image

തൊടുപുഴ : തൊടുപുഴ ഈസ്റ്റ് വിജ്ഞാനമാതാ പള്ളിയില്‍ പോപ്പുലര്‍ മിഷന്‍ ധ്യാനം ആരംഭിച്ചു. വികാരി ഫാ. ജോസഫ് മക്കോളില്‍ ബൈബിള്‍ പ്രതിഷ്ഠ നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. കുഞ്ഞച്ചന്‍ മാറാട്ടില്‍ ബൈബിള്‍ ഏറ്റുവാങ്ങി. വിന്‍സന്‍ഷ്യന്‍ വൈദികരാണ് ധ്യാനം നയിക്കുന്നത്. ഫാ. ഉല്ലാസ് വട്ടംതൊട്ടിയില്‍, ഫാ. ജോസ് പ്ലാത്തോട്ടം, ഫാ. തോമസ് അമ്പാട്ടുകുഴിയില്‍, ഫാ.ജോസഫ് താളിയാനി, ഫാ.മാനുവല്‍ പിച്ചളക്കാട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  ആദ്യദിവസം  വിന്‍സന്‍ഷ്യന്‍ സഭ കോട്ടയം സെന്റ് ജോസഫ് പ്രൊവിന്‍ഷ്യാള്‍ ഫാ. മാത്യു കക്കാട്ടുപള്ളില്‍ വചനപ്രഘോഷണം നടത്തി. വെള്ളിയാഴ്ച ധ്യാനം സമാപിക്കും. വൈകുന്നേരം 6 മുതല്‍ 9 വരെയാണ് പ്രധാന കണ്‍വന്‍ഷന്‍. രാവിലെ 6-ന് വിശുദ്ധ കുര്‍ബാനയും വചനപ്രഘോഷണവും നടന്നു വരുന്നു.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International