അനുമതിയില്ലാതെ അബുദാബിയിലെത്തിയ അഞ്ചു മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി



timely news image

അബുദാബി : യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ അബുദാബിയിലെത്തിയ അഞ്ചു മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങി. ഇവരില്‍ 4 പേരെ ഇന്നു രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചയക്കും. ഒരാള്‍ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് വൈകിട്ടു പുറത്തിറങ്ങി. ഇത്തിഹാദ് എയര്‍വെയ്‌സില്‍ കൊച്ചിയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് 5.10ന് അബുദാബിയില്‍ എത്തിയവരാണിവര്‍. അതിനിടെ, അനുമതി ലഭിക്കാതെ കോഴിക്കോട്ടുനിന്ന് അബുദാബിയിലേക്കു യാത്ര ചെയ്യാനെത്തിയ 33 പേരെ ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു തിരിച്ചയച്ചു. 30 പേര്‍ ഇത്തിഹാദിലും 3 പേര്‍ എയര്‍ ഇന്ത്യാ എക്‌സ്പ്രസിലും അബുദാബിയിലേക്കു യാത്ര ചെയ്യേണ്ടവരായിരുന്നു.അനുമതി ഇല്ലാത്തതിന്റെ പേരില്‍ ശനിയാഴ്ച ഡല്‍ഹിയില്‍നിന്ന് അബുദാബിയിലേക്കു പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെ 110 പേര്‍ക്കും യാത്രാനുമതി നിഷേധിച്ചു. ഇതേകാരണം ചൂണ്ടിക്കാട്ടി അബുദാബിയിലെത്തിയ 15 പാക്കിസ്ഥാനികളെയും തിരിച്ചയച്ചിരുന്നു. ഐസിഎ വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്ത് യാത്രാനുമതി ലഭിച്ച ശേഷം മാത്രമേ ദുബായിലേക്ക് ഒഴികെയുള്ള യുഎഇ വീസക്കാര്‍ യാത്ര ചെയ്യാവൂ. ദുബായ് വീസക്കാര്‍ ജിഡിആര്‍എഫ്എ (ജനറല്‍ റസിഡന്‍സി ഓഫ് ഫോറിന്‍ അഫയേഴ്) വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്. https://uaeentry.ica.gov.ae വെബ്‌സൈറ്റില്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ്‌സ് ഐഡി നമ്പറുകളും ഏതു രാജ്യക്കാരനാണ് എന്നും ടൈപ്പ് ചെയ്താല്‍ യാത്രാനുമതി ലഭിക്കും. ദുബായ് വീസക്കാര്‍ https://www.gdrfad.gov.ae വെബ്‌സൈറ്റിലാണ് റജിസ്റ്റര്‍ ചെയ്യേണ്ടത്.അംഗീകൃത പരിശോധനാ കേന്ദ്രങ്ങളില്‍നിന്ന് യാത്രയ്ക്ക് 96 മണിക്കൂറിനകം എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ 12 വയസ്സിനു താഴെയുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല



Kerala

Gulf


National

International