വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം നീട്ടില്ലtimely news image

മുംബൈ: കൊവിഡ് പശ്ചാത്തലത്തിൽ ബാങ്ക് വായ്പകളുടെ തിരിച്ചടവിന് ഏർപ്പെടുത്തിയ മൊറൊട്ടോറിയം ഈ മാസം 31നു തന്നെ അവസാനിക്കുമെന്നു സൂചന. മൊറൊട്ടോറിയം നീട്ടണമെന്ന ആവശ്യം റിസർവ് ബാങ്ക് പരിഗണിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. മൊറൊട്ടോറിയം നീട്ടുന്നതു പരിഗണ‍ിക്കുന്നില്ലെന്നും പകരം വായ്പകൾ പുനഃക്രമീകരിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകുമെന്നും നേരത്തേ തന്നെ ആർബിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ, കുറച്ചുകാലം കൂടി മൊറൊട്ടോറിയം വേണമെന്ന ആവശ്യവും സമ്മർദവും അതിനുശേഷവും ശക്തമായി ഉയരുന്നുണ്ട്. പക്ഷേ, ഇതിന് അനുകൂലമായി ആർബിഐ പ്രതികരിക്കില്ലെന്നാണു റിപ്പോർട്ടുകൾ. ഇനിയും തിരിച്ചടവിന് അവധി നൽകിയാൽ വായ്പകളോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ തന്നെ വ്യതിയാനമുണ്ടാകുമെന്നാണ് കേന്ദ്ര ബാങ്ക് കരുതുന്നത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ച ശേഷം വായ്പാ തിരിച്ചടവ് എന്ന മനോഭാവം വളർത്താനാവില്ല. തുടർന്നും തിരിച്ചടവിൽ കൃത്യവിലോപമുണ്ടാകാൻ ‍ഇത് ഇടവരുത്തും. പലരും ഈ സൗകര്യം അനാവശ്യമായി ചൂഷണം ചെയ്യും- ബാങ്കിങ് മേഖലയിലെ വിദഗ്ധർ ഇങ്ങനെ കരുതുന്നതായാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്. മൊറൊട്ടോറിയം ഇനിയും നീട്ടരുതെന്ന് ചില പ്രമുഖ ബാങ്കർമാർ ആർബിഐ ഗവർണർ ശക്തികാന്ത ദാസിനോട് അഭ്യർഥിച്ചിട്ടുമുണ്ട്. മാർച്ച് ഒന്നു മുതൽ ആറു മാസത്തേക്കാണ് കേന്ദ്ര ബാങ്ക് വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം നടപ്പാക്കിയത്. കൊവിഡ് സാഹചര്യത്തിൽ ബിസിനസ് മേഖലയും വ്യക്തികളും നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണിത്. മഹാമാരികാലത്തെ താത്കാലിക ആശ്വാസം മാത്രമായിരുന്നു ഇതെന്നാണ് ആർബിഐ വൃത്തങ്ങൾ പറയുന്നത്. ഇപ്പോൾ സർക്കാരുകൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിച്ചിട്ടുണ്ട്. സാമ്പത്തിക പ്രവർത്തനങ്ങൾ ഏതാണ്ടു സാധാരണ ഗതിയിലേക്കു വരുന്നു. ഇനി ഫണ്ടൊഴുക്ക് പ്രശ്നങ്ങൾക്കു പരിഹാരം കാണാൻ വായ്പാ തിരിച്ചടവുകൾ മുടക്കിയതു കൊണ്ടു കാര്യമില്ല- ആർബിഐ വൃത്തങ്ങൾ പറയുന്നു. ബിസിനസ് കാര്യത്തിലായാലും വ്യക്തിഗത വായ്പകളുടെ കാര്യത്തിലായാലും വായ്പാബാധ്യതയുടെ പുനഃക്രമീകരണം പരിഹാരമാർഗമായി കാണാവുന്നതാണ്. ഈ ലക്ഷ്യം വച്ചാണ് കൊവിഡുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾക്കായി അടുത്തിടെ പ്രത്യേക സൗകര്യം പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലായവരെ മാത്രമാണ് ഇത്തരത്തിൽ പുനഃക്രമീകരണത്തിനു സഹായിക്കുക. നിക്ഷേപകരുടെ താത്പര്യങ്ങൾ കൂടി സംരക്ഷിച്ചുകൊണ്ടുള്ള നടപടികളേ സ്വീകരിക്കാനാവൂ. സാമ്പത്തിക ഭദ്രത ബാങ്കുകൾക്ക് ഉറപ്പാക്കണം. ഒരു വശത്ത് അത് ഉറപ്പിച്ചുകൊണ്ടാണ് രാജ്യത്തെ ബിസിനസുകൾ മുന്നോട്ടുകൊണ്ടുപോകാനുള്ള സഹായങ്ങൾ ലഭ്യമാക്കുക.Kerala

Gulf

  • ദുബായിൽ നിര്യാതനായി


      അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി


National

International