മരുന്ന് വാങ്ങാന്‍ 30 രൂപ ചോദിച്ചതിന് മുത്തലാഖ് ചൊല്ലിയ യുവാവിനെ അറസ്റ്റു ചെയ്തുtimely news image

ലഖ്നോ: മരുന്നു വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടതിന് ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം. മരുന്നു വാങ്ങുന്നതിനായി മുപ്പത് രൂപയാണ് ഭർത്താവിനോട് യുവതി ആവശ്യപ്പെട്ടത്. തുടർന്ന് ഇതിനെച്ചൊല്ലി ഭർത്താവ് ദേഷ്യപ്പെട്ടു. പിന്നാലെ മുത്തലാഖ് ചൊല്ലി വീട്ടിൽ നിന്നും പുറത്താക്കിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. മൂന്നു വർഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളെയും തന്നിൽ നിന്നും അകറ്റിയിരിക്കുകയാണെന്നും യുവതി പരാതിയിൽ പറയുന്നു. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി പാർലമെന്‍റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് വ്യക്തമാക്കി.Kerala

Gulf

  • ത്യാഗസ്മരണയിൽ അറഫാ സംഗമം


    മിനാ: ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം സാക്ഷിയായി. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ


National

International