ഉത്രാടം വരെയുള്ള എട്ട് ദിവസം : 520 കോടിയുടെ മദ്യം കേരളത്തിൽ വിറ്റു

തിരുവനന്തപുരം: 520 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഉത്രാടം വരെയുള്ള എട്ട് ദിവസത്തെ മദ്യ വിൽപ്പന. കഴിഞ്ഞ വർഷത്തെ 487 കോടിയെക്കാൾ 33 കോടിയുടെ വർധന. ഉത്രാട നാളിൽ ഇരിങ്ങാലക്കുടയിലെ ഔട്ട് ലെറ്റാണ് വിൽപ്പനയിൽ ഒന്നാമത് 60 ലക്ഷം. തിരുവനന്തപുരം പവർ ഹൗസ് റോഡിലെ ഔട്ട് ലെറ്റിന് രണ്ടാം സ്ഥാനം 50 ലക്ഷം. രണ്ടിടത്തും കഴിഞ്ഞവർഷത്തേക്കാൾ വിൽപ്പന കുറഞ്ഞു. ഇരിങ്ങാലക്കുടയിൽ ഒരു കോടിയും പവർ ഹൗസിൽ 92.93 ലക്ഷവുമായിരുന്നു കഴിഞ്ഞ വർഷം വിറ്റത്. ബിവേറേജസിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ഇതാണ് അവസ്ഥ. അതേസമയം വെയർഹൗസ് വഴി മൊത്തം 520 കോടിയുടെ മദ്യം വിറ്റഴിച്ചു. ബിവേറേജസിനെക്കാൾ കൂടുതൽ മദ്യം ബാറുകളിൽ വിറ്റഴിച്ചു. എങ്കിലും കോർപ്പറേഷന് വരുമാനക്കുതിപ്പാണ്. തിരുവോണത്തിന് രണ്ട് ദിവസം മുമ്പ് ബെവ്കോയുടെ ആപ്പിൽ ഇളവ് വരുത്തിയ ശേഷമാണ് ഔട്ട് ലെറ്റുകളിൽ വിൽപ്പന കൂടിയത്. മദ്യവിലയിൽ വരുത്തിയ 30 ശതമാനം വർധനയാണ് വരുമാനം കൂടാൻ കാരണമെന്ന് ബെവ്കോ മാനേജിംഗ് ഡയറക്ടർ സ്പർജൻകുമാർ പറഞ്ഞു. 2016ൽ 410 കോടിയുടേതായിരുന്നു മദ്യ വിൽപ്പന. 2017ൽ 440 കോടിയും 2018 ൽ 516 കോടിയും. ഇതിന് മുമ്പ് കൂടുതൽ കച്ചവടം നടന്ന 2018 ൽ പ്രളയത്തിനുശേഷമുളള ഓണത്തിനാണ്.
Kerala
-
ബസ് പാഞ്ഞുകയറി 2 ബൈക്ക് യാത്രികര്‍ മരിച്ചു
തിരുവല്ല. പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പഞ്ഞുകയറി രണ്ടു ബൈക്ക് യാത്രികര്‍ മരിച്ചു. 18 പേോര്ക്കു പരുക്കേറ്റു. ഇന്നു
Gulf
-
ദുബായിൽ നിര്യാതനായി
അടിമാലി: ദുബായിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവ ഐ.ടി ഉദ്യോഗസ്ഥൻ നിര്യാതനായി. ആയിര മേക്കർ അനു വിഹാർ, റിട്ടേയേർഡ് ഹെഡ്മാസ്റ്റർമാരായ കെ.എ.കൃഷ്ണൻകുട്ടി
National
-
എന്തുകൊണ്ട് മറുകണ്ടം ചാടി? കഴിഞ്ഞദിവസം വരെ മമതയ്ക്കൊപ്പമിരുന്ന
അരിന്ദം ഭട്ടാചര്യ ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത ഞെട്ടലോടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം കേട്ടത്. കാരണം, കഴിഞ്ഞ ആഴ്ച വരെ മമത
International
-
ട്രംപിന്റെ നയങ്ങൾ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
വാഷിങ്ടൺ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തിരുത്തിക്കുറിക്കുന്ന 15 എക്സിക്യൂട്ടിവ് ഉത്തരവുകളിലും രണ്ടു നിർദേശങ്ങളിലും ഒപ്പുവച്ച്