ഉപതെതരഞ്ഞെടുപ്പുകൾ ഒഴിവാക്കണം, സർവകക്ഷിയോഗംtimely news image

കൊച്ചി: കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കണമെന്ന് സർവകക്ഷിയോഗത്തിൽ ഏകാഭിപ്രായം. ആറ് മാസത്തിനുള്ളിൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിനോടൊപ്പം ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെടും. എല്ലാ കക്ഷികൾക്കും ഇക്കാര്യത്തിൽ ഒരേഅഭിപ്രായമാണെന്ന് സർവകക്ഷിയോഗം വിശദീകരിച്ചുകൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ ഈ പ്രത്യേക സാഹചര്യത്തിൽ അൽപം മാറ്റിവെക്കണം. എന്നാൽ അനന്തമായി നീളാനും പാടില്ല. മൂന്ന് മാസത്തേക്കുള്ള ഉപതെരഞ്ഞെടുപ്പും അഞ്ച് വർഷത്തെ ഭരണസമിതിയെ തെരഞ്ഞെടുക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും തമ്മിൽ താരതമ്യപ്പെടുത്താനാകില്ല. ഇന്നത്തെ സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ ആശങ്ക പലകക്ഷികളും പ്രകടിപ്പിച്ചു. അതിലെ പ്രയാസവും പലരും ചൂണ്ടിക്കാണിച്ചു. ഇത് പരിഗണിച്ചുകൊണ്ട് താൽകാലികമായി തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെ അറിയിക്കാനും സർവകക്ഷിയോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. 2021 മെയ് മാസത്തിലാണ് പതിനാലാം കേരള നിയമസഭയുടെ കാലാവധി കഴിയുക. കേവലം മൂന്ന് മാസം മാത്രം പ്രവർത്തിക്കാൻ കഴിയുന്ന നിയമസഭാംഗത്തെ തെരഞ്ഞെടുക്കാൻ ഈ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഉചിതമല്ലെന്ന് കക്ഷികൾ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് ഭരണഘടനാപരമായി ഒഴിവാക്കാനാകാത്തതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്