രാജാക്കാട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി പുതിയ ഒ.പി ബ്ലോക്ക് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തുtimely news image

രാജാക്കാട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെ പുതിയ ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം  വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി  നിര്‍വ്വഹിച്ചു. പാര്‍ശ്വ ഫലങ്ങളില്ലാത്ത പാരമ്പര്യ ചികിത്സാ രീതിയാണ് ആയൂര്‍വേദമെന്നും കൊവിഡ് 19 മഹാമാരിയെ നേരിടുന്ന ഈ ഘട്ടത്തില്‍ ആയൂര്‍വേദ, ഹോമിയോ ചികിത്സാ രീതികളും സ്വീകരിക്കാമെന്നും  അദ്ദേഹം പറഞ്ഞു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കൊവിഡിനൊപ്പം ജീവിച്ച്, കൊവിഡിനെ പ്രതിരോധിച്ചാണ് ഇനിയുള്ള ജീവിതം. കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ - ആരോഗ്യ  വകുപ്പ് നിര്‍ദേശങ്ങള്‍ അനുസരിച്ചാല്‍  മാത്രമേ കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിയുവെന്നും അദ്ദഹം പറഞ്ഞു.     പത്ത് ലക്ഷം രൂപയുടെ എം.എല്‍. എ ഫണ്ടും 18 ലക്ഷത്തിന്റെ ഗ്രാമപഞ്ചായത്ത് വിഹിതവുമുള്‍പ്പടെ 28 ലക്ഷത്തിന്റെ അടങ്കല്‍ തുക ഉപയോഗിച്ചാണ്  പുതിയ ബ്ലോക്ക് പണി  കഴിപ്പിച്ചത്. കോവിഡ്  മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന പരിപാടിയില്‍ രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സതി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഇന്ദിര സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു സതീശന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ:എം.എസ്. നൗഷാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ബെന്നി പാലക്കാടന്‍ ബിജി സന്തോഷ്, പ്രിന്‍സ് മാത്യു, ശോഭന രാമന്‍കുട്ടി, ഗീത പ്രസാദ്, പഞ്ചായത്ത് സെക്രട്ടറി  സുജിത് കുമാര്‍ ആര്‍.സി. എന്നിവര്‍ പ്രസംഗിച്ചു. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ രാജാക്കാട് ആരംഭിക്കും ആയുഷ് മന്ത്രാലയത്തിന്റെ ആയുഷ്മാന്‍ ഭാരത് പരിപാടിയുടെ ഭാഗമായി ''രോഗപ്രതിരോധവും ആരോഗ്യ സംരക്ഷണവും ' എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'ഹെല്‍ത് ആന്റ് വെല്‍നസ് സെന്റര്‍  ഇടുക്കി ജില്ലയില്‍ അനുവദിച്ചത് രാജാക്കാട് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയിലാണെന്ന് മന്ത്രി എംഎം മണി പ്രഖ്യാപിച്ചു. ഇതിലൂടെ ആയുര്‍വേദത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രത്യേക ലഘു ചികിത്സാക്രമങ്ങള്‍, ഔഷധ സസ്യങ്ങളുടെ സംരക്ഷണം, ഗൃഹ ഔഷധികളുടെ ഉപയോഗക്രമം, യോഗാ പരിശീലനം തുടങ്ങിയവ കാര്യക്ഷമമായി ജനങ്ങളിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് പോലെയുള്ള മഹാമാരിയുടെ  പ്രതിരോധത്തില്‍   ആയുര്‍വേദത്തിന്  വലിയ പങ്കുണ്ടെന്നും ആയുര്‍വേദത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.  Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്