തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ബ്രെയിന്‍ ആന്റ് സ്‌പൈന്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചുtimely news image

തൊടുപുഴ:സെന്റ്.മേരീസ് ആശുപത്രിയില്‍ ബ്രെയിന്‍ ആന്റ് സ്‌പൈന്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ന്യൂറോളജി വിഭാഗവും ന്യൂറോസര്‍ജറി വിഭാഗവും ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്നതൊടൊപ്പം ആക്‌സിഡന്റ് യൂണിറ്റും വിപുലീകരിക്കും.ആസ്റ്റര്‍ മെഡിസിറ്റിയിലെ മുന്‍ ന്യൂറോസര്‍ജന്‍ ഡോ. അനൂപ് വര്‍മ്മയാണ് ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത്.ആക്‌സിഡന്റ് ട്രോമ സര്‍ജറികള്‍,നട്ടെല്ലിന്റെ ഡിസ്‌ക്, ട്യൂമര്‍ സര്‍ജറികള്‍,ബ്രെയിന്‍ ട്യൂമര്‍ സര്‍ജറികള്‍ തുടങ്ങിയ എല്ലാവിധ സങ്കീര്‍ണ ന്യൂറോസര്‍ജറികളും ഇവിടെ നടത്തുന്നതിനുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.ന്യൂറോളജി വിഭാഗത്തില്‍ ഡോ. എബിന്‍ ജോസ് സേവനമനുഷ്ഠിച്ചുവരുന്നു.സ്‌ട്രോക്ക് ഉണ്ടായാല്‍ നാലു മണിക്കൂറിനുള്ളില്‍ ലഭിക്കേണ്ട സ്‌ട്രോക്ക് ത്രോംബലൈസേഷന്‍ ചികിത്സയും ഇവിടെ ലഭ്യമാണ്.ആഗോളതലത്തില്‍ അസ്ഥിരോഗ ചികിത്സയില്‍ പ്രഗത്ഭനായ ഡോ.ഒ.റ്റി. ജോര്‍ജിന്റെ നേതൃത്വത്തില്‍ നാല് അസ്ഥിരോഗവിദഗ്ധരാണ് ഇവിടെ സേവനം ചെയ്യുന്നത്.സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ,ആര്‍ത്രോസ്‌കോപ്പിക് സര്‍ജറികള്‍,ട്രോമാ സര്‍ജറി, സ്‌പൈന്‍ സര്‍ജറി, സ്‌പോര്‍ട്‌സ് മെഡിസിന്‍, നട്ടെല്ലിന്റെ വളവ് നിവര്‍ത്തുന്നതിനുള്ള സ്‌കോളിയോസിസ് കറക്ഷന്‍ സര്‍ജറി തുടങ്ങിയ എല്ലാ സങ്കീര്‍ണ ശസ്ത്രക്രിയകളും ഇവിടെ നടത്തുന്നുണ്ട്.ജനറല്‍ സര്‍ജറി ആന്റ് ലാപ്രോസ്‌ക്കോപ്പിക് സര്‍ജറി,തൈറോയിഡ് സര്‍ജറി,ഇ.എന്‍.റ്റി ആന്റ് മൈക്രോ ഇയര്‍ സര്‍ജറി എന്നീ വിഭാഗങ്ങളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.അത്യാധുനിക 1.5 ടെസ്‌ല എംആര്‍ഐ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും.അത്യാധുനിക സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. എബ്രഹാം തേക്കുംകാട്ടില്‍ അറിയിച്ചു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്