തൊടുപുഴയിൽ 14 ലക്ഷത്തിന്റെ ലിഫ്റ്റ് നോക്ക് കുത്തി ;മന്ത്രിമാർ നടവഴി ടൗൺഹാളിലേക്കു ..timely news image

തൊടുപുഴ :തൊടുപുഴ മുനിസിപ്പൽ ടൌൺ ഹാളിൽ സ്ഥാപിച്ചിരിക്കുന്ന ലിഫ്റ്റിൽ കയറാൻ ജന പ്രതിനിധികൾക്ക് ധൈര്യമില്ല .പട്ടയ മേളയ്‌ക്കെത്തുന്ന മന്ത്രിമാർ ഉൾപ്പെടെയുള്ളവർക്ക് ലിഫ്റ്റ് വഴി സമ്മേളന ഹാളിൽ എത്താൻ ശനിയാഴ്ച രാത്രിയിൽ ലിഫ്റ്റിൽ അറ്റകുറ്റ പണികൾ നടത്തിയിരുന്നു .ഏഴു മാസം മുൻപാണ് ഇവിടെ ലിഫ്റ്റ് സ്ഥാപിച്ചത് .എന്നാൽ ഉത്ഘാടനം ചെയ്ത അന്ന് പോലും ഉത്ഘാടനം ചെയ്തവർ പോലും ഇതിൽ കയറാൻ ധൈര്യം കാണിച്ചില്ലെന്നും പറയപ്പെടുന്നു .അന്ന് മുതൽ പ്രവർത്തനമില്ലാതെ കിടക്കുകയായിരുന്നു ഈ സംവിധാനം .സർക്കാർ പരിപാടി വന്നതോടെ നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു ഇത് വഴി പോകണമെന്ന് ആവശ്യപ്പെട്ടാലോ എന്ന് ഭയന്ന് തിടുക്കത്തിൽ തകരാർ പരിഹരിക്കുവാൻ ശ്രമിക്കുകയായിരുന്നു .എന്നാൽ വേണ്ടത്ര സുരക്ഷിതത്വം ഇല്ല എന്ന പോലീസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് മന്ത്രിമാർ ലിഫ്റ്റിൽ കയറാതെ നട വഴി പോയാൽ മതിയെന്ന് തീരുമാനിച്ചതെന്നും പറയപ്പെടുന്നു .എന്തായാലും തൊടുപുസാഹയിലെ ജനങ്ങളുടെ നികുതിപ്പണം ഒരു കൂട്ടം ആളുകൾ കൊള്ളയടിക്കുന്നതിനു തുല്യമാണ് ഈ ലിഫ്‌റ്റ്‌ നിർമ്മാണം .അവിയൽ ഭരണമാണ് നടക്കുന്നതെങ്കിലും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങളുടെ കാര്യത്തിൽ എല്ലാവരും ഒരു മനസാണത്രെ .ടൌൺ ഹാൾ ചിലരുടെ ചാകരയാണ് .ലിഫ്റ്റ് പ്രവർത്തിക്കുന്നില്ലെങ്കിലും ,റിവൈസ് ചെയ്തു തുക ഉയർത്തി ഇതിനു ചുറ്റും മനോഹരമാക്കുന്ന ജോലിയും ഇതിനിടെ ചെയ്തിട്ടുണ്ട് .പുറമെ നോക്കിയാൽ മനോഹരം ,ഉള്ളിൽ കയറാൻ പറ്റില്ല എന്നതാണ് അവസ്ഥ .ടൌൺ ഹാളിന്റെ പലയിടത്തും ശുചി മുറിയിൽ നിന്നും വെള്ളം ചോർന്നു താഴേക്ക് വീഴുന്നുണ്ട് .അവിടെ നമ്മുടെ ശാസ്ത്രജ്ഞന്മാർ പോലും ഞെട്ടുന്ന കണ്ടുപിടുത്തമാണ് നടത്തിയിരിക്കുന്നത് .വാർക്കയിലൂടെ പൊട്ടി ഒലിക്കുന്ന വെള്ളം ആർക്കും മനസിലാകാത്ത രീതിയിൽ പൈപ്പുകളിലേക്കു വീഴിച്ചു പുറത്തേയ്ക്കു ഒഴുക്കിയിരിക്കുന്നു . കൂടാതെ തൊട്ടടുത്തു നോക്ക് കുത്തിയായി ഒരു ഇ -ടോയ്‌ലെറ്റും അടഞ്ഞു കിടക്കുന്നുണ്ട് .ലക്ഷങ്ങൾ മുടക്കിയ ഇവിടെ ഒരാൾക്ക് പോലും ഒരു പ്രാവശ്യം പോലും കാര്യം സാധിക്കാൻ പറ്റിയിട്ടില്ലത്രെ .എന്തായാലും ഇത്തരം നിർമ്മാണ പ്രവർത്തങ്ങളുടെ ബില്ലുകൾ പാസ്സാക്കി കൊടുത്ത ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ സാമ്പത്തിക നിലവാരം വിജിലൻസ് അന്വേഷണ പരിധിയിൽ എത്തിക്കുവാൻ ചില കേന്ദ്രങ്ങൾ ശ്രമം തുടങ്ങിയിട്ടുണ്ട്Kerala

Gulf


National

International