പേരക്കുട്ടികളുടെ പിറന്നാളിന് ആഭരണമെടുക്കാനാണ് ലോക്കർ തുറന്നത്, ഇ.പി ജയരാജന്‍റെ ഭാര്യtimely news image

കണ്ണൂർ: നിരീക്ഷണത്തിലിരിക്കേ സഹകരണബാങ്കിൽ പോയെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി ഇ.പി ജയരാജന്‍റെ ഭാര്യ ഇന്ദിര. മന്ത്രി ഇ.പി ജയരാജന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. താൻ ക്വാറന്‍റൈനിൽ ആയിരുന്നില്ല. പിന്നെ എങ്ങനെ ക്വാറന്‍റൈൻ ലംഘിക്കുമെന്ന് ഇന്ദിര ചോദിച്ചു. എങ്ങനെയാണ് ഒരാൾക്കെതിരെ ഇത്തരത്തിൽ നീചമായ ആരോപണങ്ങൾ ഉന്നയിക്കാനാവുക. ഇത്തരത്തിൽ ഒരു വാർത്ത കൊടുക്കുന്നതിന് മുൻപായി ഒന്നുതന്നെ വിളിച്ചു ചോദിക്കാമായിരുന്നെന്നും ഇന്ദിര പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. രണ്ട് പേരക്കുട്ടികളുടെ പിറന്നാളിന്‍റെ ഭാമായി അവർക്ക് കൊടുക്കാൻ ആഭരണങ്ങളെടുക്കാനാണ് പോയത്. പേരക്കുട്ടികൾക്ക് സമ്മാനങ്ങൾ കൊടുക്കുന്നത് ഇത്രയും വലിയ മോശമായ പ്രവർത്തിയാണോ?. പത്ത് മിനിറ്റിനുള്ളിൽ അവിടെ നിന്ന് ഇറങ്ങുകയും ചെയ്തു. താൻ മുൻപ് അവിടുത്തെ ഉദ്യോഗസ്ഥയായിരുന്നെന്നും ഇന്ദിര പറഞ്ഞു.Kerala

Gulf


National

International

  • ആദായ നികുതി വിവാദത്തിൽ ട്രംപ്


    വാഷിങ്ടൺ: യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട വർഷം വെറും 750 ഡോളർ മാത്രമാണ് ഡോണൾഡ് ട്രംപ് ആദായ നികുതി അടച്ചതെന്ന് ന്യൂയോർക്ക് ടൈംസ്